സംസ്ഥാനത്ത് അരിവില താഴുന്നു, കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ കുറവ്

സംസ്ഥാനത്ത് അരിവില താഴുന്നു, കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ കുറവ്
സംസ്ഥാനത്ത് അരിവില താഴുന്നു, കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ കുറവ്

കൊച്ചി: സംസ്ഥാനത്ത് മാസങ്ങളോളം ഉയര്‍ന്ന നിലയില്‍ തുടര്‍ന്ന അരിവില താഴുന്നു. രണ്ടു രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് വിവിധയിനം അരികള്‍ക്ക് സമീപ ദിവസങ്ങളില്‍ വില കുറഞ്ഞത്.

കേരളത്തില്‍ രണ്ടാംവിള കൊയ്ത്ത് തുടങ്ങിയതും ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ അരി എത്താന്‍ തുടങ്ങിയതുമാണ് അരി വില താഴാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഇതര സംസ്ഥാനങ്ങളിലും വിളവെടുപ്പിന്റെ കാലമായതിനാല്‍ വരുംദിവസങ്ങളില്‍ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് അവര്‍. അടുത്ത ദിവസങ്ങളിലായി സപ്ലൈകോയുടെ വിപണി ഇടപെടലും അരിവില കുറയാന്‍ കാരണമായിട്ടുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ഇടത്തരക്കാര്‍ കൂടുതലായി  ഉപയോഗിക്കുന്ന ജയ അരിക്ക് രണ്ടു രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 38-40 രൂപ വിലയിരുണ്ടായിരുന്ന ജയ അരി ഇപ്പോള്‍ 36-38 രൂപയ്ക്കാണ് പാലക്കാട് വിപണിയില്‍ വില്‍ക്കുന്നത്. ആന്ധ്രയില്‍നിന്ന് എത്തുന്ന അരിഇനമാണ് ജയ. ജയ അരി ഇപ്പോള്‍ കൂടുതലായി ആന്ധ്രയില്‍നിന്ന് എത്തുന്നുണ്ടെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

കുറുവ അരിയുടെ വിലയില്‍ രണ്ടാഴ്ചയ്ക്കിടെ മൊത്തവിപണിയില്‍ അഞ്ചു രൂപയുടെ കുറവുണ്ടായിട്ടുണ്ട്. കിലോയ്ക്കു 34 രൂപയില്‍നിന്ന് 29 രൂപ ആയാണ് കുറുവ വില കുറഞ്ഞത്. പൊന്നിയുടെ വില രണ്ടാഴ്ച മുമ്പു വരെ 38-40 രൂപയായിരുന്നു. ഇത് 30-35 റേഞ്ചില്‍ ആണ് ഇപ്പോള്‍.

സപ്ലൈകോ ലാഭം, മാവേലി സ്‌റ്റോറുകളിലൂടെ ഇരുപത്തിയഞ്ച് രൂപയ്ക്ക് അരി വില്‍ക്കുന്നുണ്ട്. അരിവില കുറയാന്‍ ഇതും കാരണമായിട്ടുണ്ടെന്നാണ് വ്യാപികളുടെ പക്ഷം. നേരത്തെയും ഇതേ വിലയില്‍ അരി നല്‍കിയിരുന്നെങ്കിലും വേണ്ടത്ര സ്റ്റോക് ഇല്ലാതിരുന്നതിനാല്‍ വിതരണം കാര്യക്ഷമമായി നടന്നിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com