സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ട: സുപ്രീം കോടതി

അവധിയിലായിരിക്കെ യാത്രാബത്തക്കായി സെന്‍കുമാര്‍വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിലാണ് സുപ്രീംകോടതി അന്വേഷണം റദ്ദാക്കിയത്
സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ട: സുപ്രീം കോടതി

ന്യൂഡല്‍ഹി: മുന്‍ ഡിജിപി സെന്‍കുമാറാനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം  കോടതി ശരിവെക്കുകയായിരുന്നു. 

അവധിയിലായിരിക്കെ യാത്രാബത്തക്കായി സെന്‍കുമാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയിലാണ് സുപ്രീംകോടതി അന്വേഷണം റദ്ദാക്കിയത്. അതേസമയം പരാതിക്കാരന് കോടതി 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. പൊതുതാത്പര്യമെന്ന വ്യാജേനെ എത്തുന്ന ഇത്തരം പരാതികള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിപിഎം നേതാവായ എംജി സുകാര്‍ണോയായിരുന്നു പരാതിക്കാരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com