'ഇ ചന്ദ്രശേഖരന്‍ നായരെപ്പോലുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണം' ; മന്ത്രി പി തിലോത്തമന് സിപിഐ ജില്ലാസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

റവന്യൂ വകുപ്പില്‍ മന്ത്രിയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന പി എച്ച് കുര്യനെ മാറ്റാന്‍ കാനം രാജേന്ദ്രന് കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍
'ഇ ചന്ദ്രശേഖരന്‍ നായരെപ്പോലുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍ക്കണം' ; മന്ത്രി പി തിലോത്തമന് സിപിഐ ജില്ലാസമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

കൊല്ലം : സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി തിലോത്തമനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷവിമര്‍ശനം. റേഷന്‍ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രി പി തിലോത്തമന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇ ചന്ദ്രശേഖരന്‍ നായരെ പോലുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയാണെന്ന് പി തിലോത്തമന്‍ ഓര്‍ക്കണമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. 

കൃഷി, റവന്യൂ മന്ത്രിമാര്‍ക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. റവന്യൂ വകുപ്പില്‍ മുഖ്യമന്ത്രിക്ക് കീഴ്‌പ്പെട്ടാണ് മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രവര്‍ത്തനമെന്നായിരുന്നു വിമര്‍ശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനാണ് ഹരിതകേരളം എന്ന പദ്ധതി നടപ്പാക്കിയതെന്നും പ്രതിനിധികള്‍ ആരോപിച്ചു. റവന്യൂ വകുപ്പില്‍ മന്ത്രിയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന വകുപ്പ് സെക്രട്ടറി പി എച്ച് കുര്യനെ മാറ്റാന്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. 

കനയ്യ കുമാറിനെ കേരളത്തില്‍ നിന്നും രാജ്യസഭയിലെത്തിക്കണമെന്ന് ഒരു പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ശബ്ദമാകാന്‍ അതുവഴി കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തില്‍ ഇന്നലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും, മറ്റ് വകുപ്പുകളിലെ മന്ത്രിമാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു വിമര്‍ശനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com