കരുക്കള്‍ നീക്കുന്നത് രണ്ട് എംഎല്‍എമാരും ഉന്നത സിപിഎം നേതാക്കളും; ബിനോയ് കോടിയേരി വിഷയത്തില്‍ ആരോപണവുമായി സുരേന്ദ്രന്‍

 ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി നല്‍കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ടുദിവസം ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
കരുക്കള്‍ നീക്കുന്നത് രണ്ട് എംഎല്‍എമാരും ഉന്നത സിപിഎം നേതാക്കളും; ബിനോയ് കോടിയേരി വിഷയത്തില്‍ ആരോപണവുമായി സുരേന്ദ്രന്‍

തിരുവനന്തപുരം:  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍  ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതി നല്‍കിയ യുഎഇ പൗരനും അഭിഭാഷകനും കഴിഞ്ഞ രണ്ടുദിവസം ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ആരോപണം ഉന്നയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേസെല്ലാം അവസാനിച്ചുവെന്ന കോടിയേരിയുടെയും മക്കളുടെയും അവകാശവാദം പൊളളയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുളള തീവ്രശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

ഇടനിലക്കാരായി രണ്ടുഎംഎല്‍എമാരും ഉന്നത സിപിഎം നേതാക്കളുമാണ് കരുക്കള്‍ നീക്കുന്നത്. പത്രസമ്മേളനം ഒരാഴ്ച കഴിഞ്ഞു നടത്താന്‍ തീരുമാനിച്ചതിന്റെ കാരണവും ഇതുതന്നെയാണെന്ന് സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

ബിനോയ് കോടിയേരി പണം കൊടുക്കാനുള്ള അറബിയും അഭിഭാഷകനും കഴിഞ്ഞ രണ്ടുദിവസം ആലപ്പുഴയിലുണ്ടായിരുന്നു. കേസ്സെല്ലാം അവസാനിച്ചുവെന്ന കോടിയേരിയുടേയും മക്കളുടേയും അവകാശവാദം പൊള്ളയാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനുള്ള തീവ്രശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇടനിലക്കാരായി രണ്ടു എം. എല്‍. എമാരും ഉന്നത സി. പി. എം നേതാക്കളുമാണ് കരുക്കള്‍ നീക്കുന്നത്. പത്രസമ്മേളനം ഒരാഴ്ച കഴിഞ്ഞു നടത്താന്‍ തീരുമാനിച്ചതിന്റെ കാരണവും ഇതു തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com