ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോടതിയലക്ഷ്യം, വിമര്‍ശനവുമായി ഹൈക്കോടതി

ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോടതിയലക്ഷ്യം, വിമര്‍ശനവുമായി ഹൈക്കോടതി
ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോടതിയലക്ഷ്യം, വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പാറ്റൂര്‍ കേസില്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ കോടതിക്ക് എതിരെ പോസ്റ്റുകള്‍ ഇടുന്നതു പ്രഥമ  ദൃഷ്ട്യാ കോടതി അലക്ഷ്യമെന്നു ഹൈക്കോടതി നിരീക്ഷിച്ചു. 

പാറ്റൂര്‍ കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 

ജേക്കബ് തോമസ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് വിശദീകരണം നല്‍കിയിരുന്നില്ല. കേസ് വിധി പറയാന്‍ മാറ്റി. 

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ നേരത്തെഹൈക്കോടതി വിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് ജേക്കബ് തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ചൂണ്ടികാണിച്ചാണ് ജേക്കബ് തോമസ് ഫെസ്ബുക്കില്‍ കുറിപ്പിട്ടത്. പെപ്പിട്ട് മൂടിയ സത്യം  30 സെന്റ്, പൈപ്പിന് മുകളില്‍ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പുവില 900 ലക്ഷം എന്നിങ്ങനെ ഭൂമി ഇടപാടിലെ കണക്കുകള്‍ അക്കമിട്ട് നിരത്തുന്നതാണ് പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com