ബിനോയ് കോടിയേരിക്ക് ദുബായില്‍ പുറത്തുപറയാന്‍ പറ്റാത്ത ബിസിനസെന്ന് അഡ്വ. ജയശങ്കര്‍

ഇവരോട് എതിര്‍പ്പുള്ള യുഡിഎഫിന്റെ നേതാവ് എന്നോട് പറഞ്ഞത് വിജയന്‍ പിള്ളയുടെ മകനും കോടിയേരിയുടെയും മകനും ദുബായിയില്‍ ഡാന്‍സ് ബാര്‍ നടത്തി പരാജയപ്പെട്ടെന്നായിരുന്നു
ബിനോയ് കോടിയേരിക്ക് ദുബായില്‍ പുറത്തുപറയാന്‍ പറ്റാത്ത ബിസിനസെന്ന് അഡ്വ. ജയശങ്കര്‍

ബിനോയ് കോടിയേരിയുടെ കൈയില്‍ നിന്നും പണം ലഭിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതിനാലാണ് യുഎഈ പൗരന്‍ തിരുവനന്തപുരത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുന്നതെന്ന് രാഷ്ട്രീയ നീരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. യുഎഇ പൗരന്‍ പിബിക്ക് പരാതി നല്‍കിയിട്ടും രക്ഷയില്ലാത്ത സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തിലൂടെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള തീരുമാനമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ദുബായില്‍ പൊലീസില്‍ പരാതി നല്‍കുന്നതിനേക്കാള്‍ നല്ലത് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതായിരിക്കും നല്ലതെന്ന് അറബിക്കാരന് ആരെങ്കിലും നിയമോപദേശം നല്‍കിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കന്‍മാര്‍ക്ക്, നേതാക്കന്‍മാരുടെ മക്കള്‍ക്ക് സംശായസ്പദമായ ഇടപാടുകളിലുള്ള ബന്ധം എന്താണെന്നതാണ് പ്രധാനം. കോടിയേരി ബാലകൃഷ്ണന്റെ മകന് ദുബായിയില്‍ എന്താണ് ബിസിനസ് എന്ന ചോദ്യത്തിനാണ് കോടിയേരി ഉത്തരം നല്‍കേണ്ടത്. ഇവരോട് എതിര്‍പ്പുള്ള യുഡിഎഫിന്റെ നേതാവ് എന്നോട് പറഞ്ഞത് വിജയന്‍ പിള്ളയുടെ മകനും കോടിയേരിയുടെയും മകനും ദുബായിയില്‍ ഡാന്‍സ് ബാര്‍ നടത്തി പരാജയപ്പെട്ടെന്നായിരുന്നു.ഇത് നഷ്ടമായതിനെ തുടര്‍ന്നാണ് ഈ അവസ്ഥയില്‍ എത്തിപ്പെട്ടതെന്നാണ്. ഇക്കാര്യം സത്യമാണോ എന്നറിയില്ലെന്നും സത്യമാവാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

എന്തായാലും പുറത്ത് പറയാന്‍ പറ്റാവുന്ന ബിസിനസല്ല ഇവര്‍ ദുബായില്‍ നടത്തിയത്. പല വ്യജ്ഞനകച്ചവടമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എവിടെ നിന്നാണ് ബിസിനസ് നടത്താന്‍ ബിനോയ് കോടിയേരിക്ക് പണമുണ്ടായത്. കോടിയേരിയുടെയോ, അദ്ദേഹത്തിന്റെ ഭാര്യ വീ്ട്ടുകാരോ സമ്പന്നരല്ലെന്ന് എല്ലാവര്‍്ക്കും അറിയാം. അവരാരും വാണിജ്യമോ, കൃഷിയോ നടത്തി പണുമുണ്ടാക്കിയതായി ആര്‍ക്കും അറിയില്ല. പിന്നെ എങ്ങനൊയാണ് ഇത്രയേറെ തുക മൂലധനമായി സ്വരൂപിക്കാന്‍ കഴിഞ്ഞതെന്നും ദുബായ് പോലുള്ള നഗരത്തില്‍ ഇത്രയേറേ തുക കടം കൊടുക്കാനുള്ള സാഹചര്യം അന്വേഷിക്കണം. 

കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ കോടിയേരി ബാലകൃഷ്ണനെങ്കിലും അദ്ദേഹത്തിന്റെ മകന്‍ നടത്തുന്ന ബിസിനസ് എന്താണെന്ന് അറിഞ്ഞിരിക്കണം. അദ്ദേഹം അതു പൊതുജനങ്ങളോട് തുറന്നു പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്നും അല്ലെങ്കില്‍ മകനെ വീട്ടില്‍ നിന്നും ഇറക്കിവിട്ട പിതാവാകണമെന്നും ജയശങ്കര്‍ പറഞ്ഞു. ഇത് ഗള്‍ഫില്‍ മാന്യമായി ജോലി ചെയ്തു ജീവിക്കുന്ന നേതാക്കന്‍മാരുടെ മക്കള്‍ക്കും നാണക്കേടാണെന്നും കമ്യൂണിസ്റ്റുകാര്‍ക്ക് പൊതു ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യജീവിതമില്ലാതിരുന്ന ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെയാണ് പാര്‍ട്ടിക്കെട്ടിപ്പെടുത്തതെന്നും ഇത്തരം നേതാക്കള്‍ ഓര്‍ക്കുന്നത നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com