മനോദൗര്‍ബല്യമുള്ള വീട്ടമ്മയ്ക്ക് നാട്ടുകാര്‍ നോക്കി നില്‍ക്കെ ക്രൂരമര്‍ദ്ദനം; അടിച്ച് അവശയാക്കി കാല്‍വെള്ളയില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു

മുനമ്പം പള്ളിപ്പുറത്തെ വീട്ടമ്മയെയാണ് അയല്‍വാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. പൊതുസ്ഥലത്ത് വെച്ച് ക്രൂരത അരങ്ങേറുമ്പോള്‍ ഇടപെടാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു നാട്ടുകാര്‍.
ചിത്രം കടപ്പാട് മനോരമ
ചിത്രം കടപ്പാട് മനോരമ

കൊച്ചി: കൊച്ചി മുനമ്പത്ത് മനോദൗര്‍ബല്യമുള്ള വീട്ടമ്മയെ നാട്ടുകാര്‍ നോക്കി നില്‍ക്കെ അയല്‍വാസികള്‍ സംഘം ചേര്‍ന്നു മര്‍ദ്ദിച്ചു. മുനമ്പം പള്ളിപ്പുറത്തെ വീട്ടമ്മയെയാണ് അയല്‍വാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. പൊതുസ്ഥലത്ത് വെച്ച് ക്രൂരത അരങ്ങേറുമ്പോള്‍ ഇടപെടാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു നാട്ടുകാര്‍. കെട്ടിടത്തിന് മുകളില്‍ നിന്ന് ആള്‍ക്കുട്ടത്തിന് നടുവിലേക്ക് വീണ യുവാവിനെ ആശുപത്രിയിലാക്കാന്‍ ആരും തയ്യാറാവാതിരുന്നതിന് പിന്നാലെയാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം.

വീട്ടമ്മയെ അടിച്ച് അവശയാക്കിയ ശേഷം കാല്‍വെള്ളയില്‍ ചട്ടുകം വെച്ച് പൊള്ളിക്കുകയും പതിനാലുകാരിയായ മകളെയും അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
അയല്‍വാസികളെ നിരന്തരം ഉപദ്രവിക്കുന്നവെന്നു പറഞ്ഞായിരന്നു മര്‍ദ്ദനം. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആള്‍ക്കുട്ടം അവരുടെ ീതിനടപ്പാക്കുന്ന രീതിയിലായിരുന്നു മര്‍ദ്ദനം അഴിച്ചുവിട്ടത്. 

മനോദൗര്‍ബല്യത്തെ തുടര്‍ന്ന് വീട്ടമ്മ അയല്‍വാസികളുമായി വഴിക്കിടാറുണ്ട്. ഇതിന്റെ ഭാഗമായാണ് അയല്‍വാസികള്‍ സംഘടിതമായി ആക്രമണം നടത്തിയത്. ചായകുടിക്കാനായി സമീപത്തെ ചായക്കടയില്‍ എത്തിയപ്പോഴായിരുന്നു സംഘിടതരായി എത്തിയ അയല്‍വാസികള്‍ മര്‍ദ്ദിച്ചത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com