മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

പൊലീസിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കാണിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു
മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പോസ്റ്റിട്ടെന്ന പരാതിയില്‍ മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീജേഷ് ബി നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

ശ്രീജേഷ് മണ്ഡപം എന്ന പേരിനൊപ്പം അഡ്വ. എന്ന് കൂടി ചേര്‍ത്തായിരുന്നു ഇയാള്‍ ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചത്. മൂലമറ്റം സ്വദേശി തന്നെയായ അനീഷ് എന്നയാളുടെ പരാതിയെ തുടര്‍ന്ന് ശ്രീജേഷിനെതിരെ കാഞ്ഞാര്‍ പൊലീസ് കേസെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു പരാതി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസ് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കാണിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com