വരവിനേക്കാള്‍ കൂടുതല്‍ ചെലവാണ് കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി ; പെന്‍ഷന്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി

പെന്‍ഷന്‍കാരോട് സര്‍ക്കാരിനോട് പ്രതിബദ്ധതയുണ്ട്. പെന്‍ഷന്‍ പൂര്‍ണമായും കൊടുക്കാന്‍ നടപടിയുണ്ടാക്കും
വരവിനേക്കാള്‍ കൂടുതല്‍ ചെലവാണ് കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി ; പെന്‍ഷന്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകായിരുന്നു അദ്ദേഹം. പെന്‍ഷന്‍കാരോട് സര്‍ക്കാരിനോട് പ്രതിബദ്ധതയുണ്ട്. പെന്‍ഷന്‍ പൂര്‍ണമായും കൊടുക്കാന്‍ നടപടിയുണ്ടാക്കും. മുഖ്യമന്ത്രി വ്യക്തമാക്കി. 

വരവിനേക്കാള്‍ കൂടുതല്‍ ചെലവാണ് കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധി. പെന്‍ഷന്‍ നല്‍കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്നത് സത്യമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടത്. കെഎസ്ആര്‍ടിസിക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി എന്നത് തെറ്റാണ്. കെഎസ്ആര്‍ടിസിയിലെ അടിസ്ഥാന പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കെഎസ്ആര്‍ടിസിയിയെ പെന്‍ഷന്‍ പ്രശ്‌നം പരിഹരിക്കണമെന്നും, പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.  20 മാസത്തെ എല്‍ഡിഎഫ് ഭരണത്തിനിടെ 10 പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്‌തെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇതിനാണ് ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയത്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ നിലവിലെ കുടിശ്ശിക എന്ന് കൊടുത്ത് തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com