തെളിവായി ഹാജരാക്കിയ ഫോണ്‍ സംഭാഷണം വ്യാജമെന്ന് മാര്‍ട്ടിന്‍; വിശദാംശങ്ങള്‍ തേടി ഹര്‍ജി നല്‍കി

തെളിവായി ഹാജരാക്കിയ ഫോണ്‍ സംഭാഷണം വ്യാജമെന്ന് മാര്‍ട്ടിന്‍; വിശദാംശങ്ങള്‍ തേടി ഹര്‍ജി നല്‍കി
തെളിവായി ഹാജരാക്കിയ ഫോണ്‍ സംഭാഷണം വ്യാജമെന്ന് മാര്‍ട്ടിന്‍; വിശദാംശങ്ങള്‍ തേടി ഹര്‍ജി നല്‍കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ തെളിവായി, തന്റേതെന്ന പേരില്‍ ഹാജരാക്കിയ ഫോണ്‍ സംഭാഷണം വ്യാജമെന്ന് പ്രതി മാര്‍ട്ടിന്‍. ഈ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ കോടതിയില്‍ ഹര്‍ജി നല്‍കി. 

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി മാര്‍ട്ടിന്‍ നടത്തിയ സംഭാഷണങ്ങളുടെ രേഖയാണ് പൊലീസ് തെളിവായി ഹാജരാക്കിയിട്ടുള്ളത്. ഇത് വ്യാജമാണെന്നാണ് രണ്ടാം പ്രതി മാര്‍ട്ടിന്റെ ആരോപണം. സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാര്‍ട്ടിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച പരിഗണിക്കും.  

നേരത്തെ കേസിലെ യഥാര്‍ഥ കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് നടിയും ഒരു നിര്‍മാതാവും ഭീഷണിപ്പെടുത്തുന്നതായി, കേസിലെ രണ്ടാം പ്രതി കൂടിയായ മാര്‍ട്ടിന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 

തനിക്കെതിരെ വധഭീഷണി ഉണ്ടെന്നും ഒരു നിര്‍മാതാവും ഉപദ്രവിക്കപ്പെട്ട നടിയുമാണ് ഭീഷണിപ്പെടുത്തുന്നതെന്നുമാണ് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചത്. 

ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് മടങ്ങുന്ന വഴി നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുമ്പോള്‍ നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ െ്രെഡവര്‍ ആയിരുന്നു മാര്‍ട്ടിന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com