ബിനോയ് കോടിയേരി വിവാദം; ഒത്തുതീര്‍പ്പായിട്ടില്ലെന്ന് മര്‍സുഖിയുടെ അഭിഭാഷകന്‍; മധ്യസ്ഥ ചര്‍ച്ചയ്ക്കായി മലയാളി അഭിഭാഷകരും

തിങ്കളാഴ്ചയ്ക്കുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്ന് മര്‍സുഖിയുടെ അഭിഭാഷകന്‍
ബിനോയ് കോടിയേരി വിവാദം; ഒത്തുതീര്‍പ്പായിട്ടില്ലെന്ന് മര്‍സുഖിയുടെ അഭിഭാഷകന്‍; മധ്യസ്ഥ ചര്‍ച്ചയ്ക്കായി മലയാളി അഭിഭാഷകരും

തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ ജാസ് ടൂറിസം കമ്പനിയുമായുള്ള സാമ്പത്തിക ഇടപാട് കേസ് ഒത്തുതീര്‍പ്പായിട്ടില്ലെന്ന് പരാതിക്കാരനായ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ അല്‍ മര്‍സുഖിയുടെ അഭിഭാഷകന്‍. മൂന്ന് പ്രമുഖര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് അഭിഭാഷകന്‍ രാം കിഷോര്‍ സിങ് യാദവ്. 

ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ധാരണയായി തിങ്കളാഴ്ചയ്ക്കുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ തിരുവനന്തപുരത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്ന് രാം കിഷോര്‍ യാദവ് വ്യക്തമാക്കി. ബിനോയ്  നടത്തിയിരിക്കുന്നത് സാമ്പത്തിക കുറ്റകൃത്യമാണ്. ബിനോയ് പുറത്തുവിട്ട ക്ലീന്‍ ചീട്ട് സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നും മര്‍സുഖി പറയുന്നു. 

മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സംസ്ഥാന സര്‍ക്കാരുമായി ബന്ധമുള്ള അഭിഭാഷകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. നേരത്തെ ബിനോയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനായ അല്‍ മര്‍സുഖി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അനുമതി തേടിയിരുന്നു. മധ്യസ്ഥ ചര്‍ച്ചയിലൂടെ പണം തിരികെ ലഭിക്കാനാണ് ശ്രമമെന്നും, രാഷ്ട്രീയ വിവാദങ്ങള്‍ക്കോ, നിയമനടപടികളിലേക്കോ കടക്കാന്‍ താത്പര്യമില്ലെന്നും മര്‍സുഖിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com