ക്ലാസില്‍ കുറി തൊട്ട് വന്നതിന് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കി ;  ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹിന്ദു സംഘടന

കുറി തൊടാനും തട്ടം ധരിക്കാനും കൊന്ത ഇടാനുമൊക്കെ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. യൂണിഫോം, അച്ചടക്കം എന്നിവയ്ക്ക് എതിരാകാത്ത ഇവയെല്ലാം ധരിക്കാമെന്ന് ഹിന്ദു പാര്‍ലമെന്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: കുറി തൊട്ട് ക്ലാസില്‍ വന്നതിന് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹിന്ദു സംഘടന. കുറി തൊടാനും തട്ടം ധരിക്കാനും കൊന്ത ഇടാനുമൊക്കെ സ്വാതന്ത്ര്യമുള്ള നാടാണ് ഇന്ത്യ. യൂണിഫോം, അച്ചടക്കം എന്നിവയ്ക്ക് എതിരാകാത്ത ഇവയെല്ലാം ധരിക്കാമെന്ന് ഹിന്ദു പാര്‍ലമെന്റ് ഭാരവാഹികളായ പി. സുഗതന്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍ പറഞ്ഞു. പാലക്കാട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുമാണ് കുറി തൊട്ടു വന്നതിന് ചില വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. 

''കയ്യില്‍ ചരട് കെട്ടുന്ന പ്രധാനമന്ത്രിയുടെ നാടാണിത്. ജസ്റ്റിസ് ചെലമശ്വേറെ പോലുള്ള ന്യായാധിപന്‍മാര്‍ കുറി തൊട്ടാണ് സുപ്രീം കോടതിയില്‍ എത്തിയിരുന്നത്. ചില വിദ്യാര്‍ത്ഥികള്‍ കുറി തൊട്ടു വരുന്നത് വിലക്കിയതിനെ തുടര്‍ന്നാണ് ഒരു സംഘടനയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന്, കുറി തൊട്ട് സ്‌കൂളില്‍ എത്തിയതെന്ന് ഹിന്ദു പാര്‍ലമെന്റ് ഭാരവാഹികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com