'പണം ഇട്ടുനല്‍കിയത് മനഃപൂര്‍വമാണ് ': വിചിത്ര വാദവുമായി എസ്ബിഐ

പണം ഇട്ടുനല്‍കിയത് മനഃപൂര്‍വമാണ്. കെവൈസി നല്‍കാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് വേണ്ടിയാണ് കോടികള്‍ നിക്ഷേപിച്ചത്
'പണം ഇട്ടുനല്‍കിയത് മനഃപൂര്‍വമാണ് ': വിചിത്ര വാദവുമായി എസ്ബിഐ

മലപ്പുറം : മലപ്പുറം കോട്ടക്കലില്‍ എതാനും പേരുടെ എസ്ബിഐ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയ സംഭവത്തില്‍ വിചിത്രവാദവുമായി എസ്ബിഐ. പണം ഇട്ടുനല്‍കിയത് മനഃപൂര്‍വമാണ്. കെവൈസി നല്‍കാത്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് വേണ്ടിയാണ് അത്തരം അക്കൗണ്ടുകളിലേക്ക് കോടികള്‍ നിക്ഷേപിച്ചതെന്നാണ് എസ്ബിഐ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

വലിയ തുകയ്ക്ക് അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. തുക ആരുടെയും അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. കെവൈസി അപ്‌ഡേറ്റ് ചെയ്തവരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറം കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയിലെ 22 അക്കൗണ്ടുകളിലേക്കാണ് ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം ഉണ്ടായത്. 30, ഒന്ന് തീയതികളിലായി 22 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപയോളം വീതമാണ് എത്തിയത്. ഒരുകോടി രൂപയിലധികം എത്തിവരുമുണ്ട്. 19 കോടി രൂപ ബള്‍ക്ക് ഡെപ്പോസിറ്റായി ലഭിച്ചവരുമുണ്ട്. മൊത്തം 40 കോടിയോളം രൂപ അക്കൗണ്ടുകളിലേക്ക് എത്തിയത്. മലപ്പുറം കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം. 

നേരം പുലര്‍ന്നപ്പോള്‍ കോടീശ്വരന്മാരായവര്‍ ഇതിന്റെ കാരണം തേടി ബാങ്കിനെ സമീപിക്കുകയായിരുന്നു. ശനിയാഴ്ചയും പണം ലഭിച്ചതായുള്ള ഒറ്റപ്പെട്ട പരാതികള്‍ ബാങ്കിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ബാങ്ക് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കൂട്ടത്തോടെ കോടികള്‍ നിക്ഷേപിക്കപ്പെട്ട കാര്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഈ ബാങ്ക് അക്കൗണ്ടുകള്‍ എസ്ബിഐ അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്. 20,000 മുതല്‍ 25,000 രൂപ വരെ മാത്രം ശമ്പളം ഉള്ളവരാണ് കോടികള്‍ ലഭിച്ച അക്കൗണ്ട് ഉടമകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com