മഹാരാജാസിന് നൊമ്പരമായി അഭിമന്യുവിന്റെ പാട്ടുകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നാടന്‍ പാട്ടുകളെ നെഞ്ചോട് ചേര്‍ത്തിരുന്ന അഭിജിത്തിന്റെ കലാലയ ഓര്‍മകളായാണ് സുഹൃത്തുക്കള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
മഹാരാജാസിന് നൊമ്പരമായി അഭിമന്യുവിന്റെ പാട്ടുകള്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഹാരാജാസിന്റെ കോവണിയിലും ഇടനാഴിയിലുമിരുന്ന് അവന്‍ പാടിയ പാട്ടുകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അവന്റെ ഓര്‍മകള്‍ നെഞ്ചോട് ചേര്‍ത്ത് ആ വരികള്‍ ഏറ്റുപാടുകയാണ് അവന്റെ പ്രിയപ്പെട്ട കലാലയം. കേരളത്തിന് തന്നെ വേദനയായി മാറിയ അഭിമന്യു കോളേജിലിരുന്ന് പാടുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നാടന്‍ പാട്ടുകളെ നെഞ്ചോട് ചേര്‍ത്തിരുന്ന അഭിജിത്തിന്റെ കലാലയ ഓര്‍മകളായാണ് സുഹൃത്തുക്കള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോളേജിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അഭിമന്യു. കൂട്ടുകാര്‍ക്കൊപ്പമിരുന്നും ഒറ്റയ്ക്കിരുന്നു പാടുന്ന പാട്ടുകളാണ് കേരളം ഏറ്റെടുത്തിരിക്കുന്നത്.

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യൂവിനെ ഇന്നലെ രാത്രിയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യുവിനെക്കുറിച്ച് കൂട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. കാംപസില്‍ എല്ലാവര്‍ക്കും പ്രിയങ്കരന്‍, എല്ലാവരുടെയും ചങ്ങാതി, ഓടി നടന്നു കാര്യങ്ങള്‍ ചെയ്യുന്നയാള്‍. മഹാരാജാസ് കോളജിലെ കൂട്ടുകാര്‍ അഭിമന്യുവിനെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്. മോശമായൊന്നും അവനെക്കുറിച്ച് ആര്‍ക്കും. പറയാനില്ല

എസ്എഫ്‌ഐയുടെ കടുത്ത പ്രവര്‍ത്തകനായിരുന്നു അഭിമന്യൂ. കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുക്കാനായി അഭിമന്യു വട്ടവടയിലേക്കു പോയിരുന്നു. ഇന്നലെ രാത്രിയോടെ ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് അവന്‍ കോളേജിലേക്ക് തിരികെയെത്തിയത്. നവാഗതരേ സ്വീകരിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് അഭിമന്യൂ നെഞ്ചില്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്.

നവാഗതര്‍ക്ക് സ്വാഗതം അരുളിക്കൊണ്ട് കോളേജിന്റെ മതിലില്‍ കോളജ് മതിലില്‍ ക്യാംപസ് ഫ്രണ്ടും എസ്എഫ്‌ഐയും മത്സരിച്ച് എഴുതി. എസ്എഫ്‌ഐ ബുക്ക്ഡ് എന്നെഴുതിവച്ച സ്ഥലത്ത് ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് വന്നു. അതോടെ അതിന്റെ മുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാംപസ് ഫ്രണ്ട് എന്നെഴുതിയത് മായ്ക്കാതെ, മുകളില്‍ വര്‍ഗീയത എന്നുകൂടി എഴുതിചേര്‍ത്തു. ഈ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിയത്. കോളേജില്‍ അംഗബലം കുറവായതിനാല്‍ ക്യാമ്പസ് ഫ്രണ്ട് പുറത്തുനിന്ന് എസ്ഡിപിഐയുടെ സഹായത്തോടെയാണ് കൊല നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com