സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമെന്ന്​ കന്യാസ്​ത്രീ; കേസിൽ നിന്ന് പിന്മാറാൻ മദർ സുപ്പീരിയർ പദവി അടക്കം വാ​ഗ്ദാനം ചെയ്തതായി സൂചന

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി​ കന്യാസ്​ത്രീ. ഇക്കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ പൊലീസിൽ പരാതി നൽകി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ജലന്ധർ ബിഷപ്​ ഫ്രാങ്കോ മുളക്കൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയതിനെ തുടർന്ന്, തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം നടക്കുന്നതായി​ കന്യാസ്​ത്രീ. ഇക്കാര്യം ചൂണ്ടിക്കാട്ടി കന്യാസ്ത്രീ പൊലീസിൽ പരാതി നൽകി.  തനിക്ക്​ അവിഹിതബന്ധമു​ണ്ടെന്ന്​ ​പ്രചരിപ്പിക്കുകയാണ്. മോശം സ്​ത്രീയാണെന്ന്​ വരുത്തിത്തീർക്കുന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നത്.  ഇതിനു പിന്നിൽ ബിഷപ്പുമായി ബന്ധ​പ്പെട്ടവരാണെന്നും അന്വേഷണ ചുമതലയുള്ള വൈക്കം ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

കന്യാസ്ത്രീയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ച് കേസ് വഴിതിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം. അതിനിടെ, പരാതി നൽകിയ കന്യാസ്​ത്രീ അടക്കമുള്ളവരെ അനുനയിപ്പിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജലന്ധർ രൂപതയിൽനിന്നുള്ള വൈദികസംഘം കന്യാസ്​ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട്​ ചർച്ച നടത്തിയതായാണ്​ സൂചന. സീറോ മലബാർ സഭ നേതൃത്വവുമായി ബന്ധപ്പെട്ടും അനുരഞ്​ജന നീക്കം നടക്കുന്നുണ്ട്. മദർ സുപ്പീരിയർ പദവി തിരികെ നൽകുന്നത് അടക്കമുള്ള വാഗ്​ദാനങ്ങൾ നൽകിയതായാണ് സൂചന. എന്നാൽ ഈ വാ​ഗ്ദാനങ്ങളിൽ കന്യാസ്ത്രീ വഴങ്ങിയിട്ടില്ലെന്നാണ് വിവരം. 

ജലന്ധർ രൂപതയിൽനിന്നുള്ള രണ്ട്​ ​കന്യാസ്​ത്രീകൾ ഞായറാഴ്​ച വൈകീട്ട്​ അന്വേഷണ ഉദ്യോഗസ്​ഥനായ വൈക്കം ഡിവൈഎസ്പിയെ കണ്ടിരുന്നു. മദർ സുപ്പീരിയറും മറ്റൊരു കന്യസ്​ത്രീയുമാണ്​ ​ഡിവൈഎസ്പിയെ കണ്ടത്​. പരാതിക്കാരിക്കെതിരെ ഉയർന്ന അവിഹിതബന്ധത്തിൽ അന്വേഷണം നടത്താൻ ബിഷപ് നിർദേശിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ്​ ഇപ്പോൾ ബിഷപ്പിനെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കാൻ കാരണമെന്നും ഇവർ പൊലീസിനെ അറിയിച്ചതായാണ് റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com