ഒ വി വിജയന്‍ വര്‍ഗ്ഗീയവാദിയെന്ന് പരോക്ഷമായി ആക്ഷേപിച്ച് സക്കറിയ, വീരനായകനായി തോന്നിയിട്ടില്ല; പ്രതിഷേധവുമായി സാഹിത്യലോകം

എഴുത്തിലെ ആത്മീയത കൊണ്ട് മൃദുഹിന്ദുത്വവാദത്തെ തുണയ്ക്കുകയാണ് വിജയന്‍ ചെയ്തതെന്നും വീരനായകനായൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നും സക്കറിയ
 ഒ വി വിജയന്‍ വര്‍ഗ്ഗീയവാദിയെന്ന് പരോക്ഷമായി ആക്ഷേപിച്ച് സക്കറിയ, വീരനായകനായി തോന്നിയിട്ടില്ല; പ്രതിഷേധവുമായി സാഹിത്യലോകം

 പാലക്കാട്: ഒ വി വിജയന്റെ എഴുത്ത് വര്‍ഗ്ഗീയവാദത്തിന് നേരെ കണ്ണടയ്ക്കുന്നതായിരുന്നുവെന്ന് എഴുത്തുകാരന്‍ സക്കറിയ. ഒ വി വിജയന്റെ ജന്മദിനാഘോഷത്തട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് സക്കറിയയുടെ വിമര്‍ശനം.

എഴുത്തിലെ ആത്മീയത കൊണ്ട് മൃദുഹിന്ദുത്വവാദത്തെ തുണയ്ക്കുകയാണ് വിജയന്‍ ചെയ്തതെന്നും വീരനായകനായൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നും സക്കറിയ പറഞ്ഞു. ആശയപരമായും പ്രത്യയശാസ്ത്രപരമായും പാളിച്ച ഉണ്ടാകുമ്പോള്‍ വിമര്‍ശിക്കാതിരുന്നത് ശരിയല്ലെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു.

സക്കറിയയുടെ വാക്കുകളോട് കടുത്ത വിയോജിപ്പാണ് ഒ വി വിജയന്റെ സഹോദരി ഉഷയും മറ്റ് സാഹിത്യകാരന്‍മാരും പ്രകടിപ്പിച്ചത്. എഴുത്തിലും ജീവിതത്തിലും ഏട്ടന്‍ വര്‍ഗ്ഗീയവാദി ആയിരുന്നിട്ടില്ലെന്നും വര്‍ഗീയവാദികളുടെ കൂടെ പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വര്‍ഗീയവാദി എന്ന പദം താന്‍ ഉപയോഗിച്ചില്ലെന്ന് സക്കറിയ പിന്നീട് പറഞ്ഞു. വിജയന്‍ അടുത്ത സുഹൃത്താണെന്നും വിമര്‍ശിച്ചതില്‍ തനിക്ക് കുറ്റബോധമില്ല.   ദുര്‍ബലഹൃദയനായതിനാല്‍ ഹിന്ദുത്വനിലപാടുകാരുടെ കെണിയില്‍ വീണുപോയതാണെന്നും അദ്ദേഹം  വിശദീകരിച്ചു.

സക്കറിയയുടെ നിലപാടുകള്‍ക്കെതിരെ വേദിയില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഉണ്ടായത്.വിജയന്റെ മനസ്സിന്റെ ദാര്‍ഢ്യം ഇന്ദിരഗാന്ധിക്കെതിരെ വരച്ച കാര്‍ട്ടൂണുകളിലുണ്ട്. അടുപ്പമുണ്ടായിരുന്നിട്ടും സക്കറിയ വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്ന് വിജയന്‍ തന്നോട് പറഞ്ഞുവെന്ന് പ്രൊഫസര്‍. പി എ വാസുദേവന്‍ പറഞ്ഞു.കവി മധസൂദനന്‍ നായരും എഴുത്തുകാരന്‍ ആഷാമേനോനും സക്കറിയയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com