കന്യാസ്ത്രീ തന്നെ വന്ന് കണ്ടിരുന്നു; ബിഷപ്പിനെതിരെ പരാതി നല്‍കിയിട്ടില്ല: കര്‍ദ്ദിനാള്‍ ആലഞ്ചേരി

ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാനഭംഗപ്പെടുത്തിയെന്ന പരാതി കന്യാസ്ത്രീ തനിക്ക് നല്‍കിയിട്ടില്ലെന്ന് സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കന്യാസ്ത്രീ തന്നെ വന്ന് കണ്ടിരുന്നു; ബിഷപ്പിനെതിരെ പരാതി നല്‍കിയിട്ടില്ല: കര്‍ദ്ദിനാള്‍ ആലഞ്ചേരി

കൊച്ചി: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാനഭംഗപ്പെടുത്തിയെന്ന പരാതി കന്യാസ്ത്രീ തനിക്ക് നല്‍കിയിട്ടില്ലെന്ന് സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ലത്തീന്‍ രൂപതയായ ജലന്ധറില്‍ തനിക്ക് അധികാരമില്ല.വത്തിക്കാന്‍ സന്ദര്‍ശനത്തിനു ശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു കര്‍ദ്ദിനാളിന്റെ പ്രതികരണം.

കാര്യാലയത്തിലെ രേഖകള്‍ പരിശോധിച്ചതില്‍ അങ്ങനെ ഒരു പരാതി ലഭിച്ചതായി കാണുന്നില്ല. പൊലീസില്‍ പരാതി നല്‍കിയ കന്യാസ്ത്രീ ആരാണെന്ന് മാധ്യമവാര്‍്ത്തകളില്‍ നിന്ന്വയക്തമല്ല. അത് ആരായാലും ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗീക പീഡനക്കുറ്റം ആരോപിച്ചുള്ള പരാതി ഒരു വ്യക്തിയില്‍ നി്ന്നും ലഭിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കന്യാസ്ത്രീ വന്നിരുന്നു. അവരുടെ സന്യാസസമൂഹത്തില്‍ നടക്കുന്നചില സ്ഥലം മാറ്റങ്ങളും നിയമനവും സംബന്ധിച്ച് അവര്‍ക്കു്ണ്ടായ പരാതി പറഞ്ഞിരുന്നു. ജലന്ധര്‍ രൂപതയില്‍ തനിക്ക് അധികാരങ്ങളില്ല. അവിടുത്തെ ബിഷപ് സീറോ മലബാര്‍ സഭാ അംഗമാണെങ്കിലും ലത്തീന്‍ വിഭാഗത്തിന്റെ കീഴിലാണ് രൂപത. അതിനാല്‍ പരാതിയില്‍ തനിക്ക് ഒന്നും ചെയ്യാന്‍ അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com