ഉന്നത പൊലീസുകാർക്കെതിരായ ആരോപണം: ഐ.പി.എസ് അസോസിയേഷൻ യോഗം വിളിക്കണമെന്ന് തച്ചങ്കരി വിഭാ​ഗം 

ഐ.പി.എസ് അസോസിയേഷന്റെ യോഗം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കത്ത് നൽകി.
ഉന്നത പൊലീസുകാർക്കെതിരായ ആരോപണം: ഐ.പി.എസ് അസോസിയേഷൻ യോഗം വിളിക്കണമെന്ന് തച്ചങ്കരി വിഭാ​ഗം 

തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷന്റെ യോഗം ഉടൻ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കത്ത് നൽകി. 40 ഉദ്യോഗസ്ഥർ ഒപ്പിട്ട കത്താണ് അസോസിയേഷൻ സെക്രട്ടറിയായ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിന് കൈമാറിയത്. തച്ചങ്കരിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേർന്നതിന് പിന്നാലെയാണ് പുതിയ നീക്കം.

ഉന്നത പൊലീസുകാർക്കെതിരായ ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അസോസിയേഷൻ യോഗം ഉടൻ വിളിക്കണമെന്ന് നേരത്തെ പൊലീസിന്റെ ഉന്നതതല യോഗത്തിൽ ആവശ്യം ഉയർന്നെങ്കിലും അത് നടന്നിരുന്നില്ല. ഇതിന് പിന്നാലെ ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ സമാന്തര യോഗം ചേരുകയായിരുന്നു. എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിലും പിന്നീടുണ്ടായ ദാസ്യപ്പണി വിവാദത്തിലും അംഗങ്ങളെ പ്രതിരോധിക്കാൻ അസോസിയേഷൻ തയ്യാറായില്ലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. തച്ചങ്കരിയും സുദേഷ് കുമാറും ഒരേ ബാച്ചിലെ ഉദ്യോഗസ്ഥരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com