എഡിജിപിയുടെ മകളുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഗവാസ്‌കറിന്റെ അറസ്റ്റ് തടഞ്ഞു

ബറ്റാലിയന്‍ എഡിജിപി സുദേഷ്‌കുമാറിന്റെ മകളുടെ മൊഴിയും ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു
എഡിജിപിയുടെ മകളുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഗവാസ്‌കറിന്റെ അറസ്റ്റ് തടഞ്ഞു

കൊച്ചി:  ബറ്റാലിയന്‍ എഡിജിപി സുദേഷ്‌കുമാറിന്റെ മകളുടെ മൊഴിയും ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എഡിജിപിയുടെ മകള്‍ നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരില്‍ നിന്നും കോടതി വിശദീകരണം തേടിയത്. എഡിജിപിയുടെ മകല്‍ക്ക് പകരം സാധാരണ സ്ത്രീയാണ് മര്‍ദ്ദിച്ചതെങ്കില്‍ വധശ്രമത്തിന് കേസെടുക്കുകയില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. ഗവാസ്‌കറെ അറസ്റ്റ് ചെയ്യുന്നത് കോടതി നീട്ടിവച്ചിട്ടുണ്ട്. 

കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം 19 ന് പരിഗണിക്കും. തനിക്കെതിരായി എടുത്തിരിക്കുന്നത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതി ദുര്‍ബലപ്പെടുത്താനാണ് വ്യാജ പരാതി നല്‍കിയതെന്ന് ഗവാസ്‌കര്‍ പറയുന്നു.

ബറ്റാലിയന്‍ എഡിജിപി സുേദഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് എഡിജിപിയുടെ മകള്‍ ഗവാസ്‌കര്‍ക്കെതിരെ കേസുകൊടുത്തത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. 

എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ക്ക് ചതഞ്ഞുവെന്നാണ് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എഡിജിപി സുേദഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായി നേരത്തെ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com