ലൈംഗികാരോപണ പരാതി: ഓര്‍ത്തഡോക്‌സ് സഭ വൈദികനെ സസ്‌പെന്റ് ചെയ്തു

ലൈംഗികാരോപണ പരാതിയില്‍ ഉള്‍പ്പെട്ട നിലക്കല്‍ ഭദ്രാസനത്തിലെ വൈദികനെ  സസ്‌പെന്റ് ചെയ്യാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം
ലൈംഗികാരോപണ പരാതി: ഓര്‍ത്തഡോക്‌സ് സഭ വൈദികനെ സസ്‌പെന്റ് ചെയ്തു

റാന്നി: ലൈംഗികാരോപണ പരാതിയില്‍ ഉള്‍പ്പെട്ട നിലക്കല്‍ ഭദ്രാസനത്തിലെ വൈദികനെ  സസ്‌പെന്റ് ചെയ്യാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം. പരാതി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കാനും സഭ തീരുമാനിച്ചു. റാന്നിയില്‍ ചേര്‍ന്ന അടിയന്തിര കൗണ്‍സിലിന്റെതാണ് തീരുമാനം

റാന്നി: ഓര്‍ത്തഡോക്‌സ് വൈദികന്‍ വിദേശ മലയാളിയുടെ ഭാര്യയെ പീഡിപ്പിച്ചതിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ച സംഭവത്തിലായിരുന്നുന്നു റാന്നി നിലയ്ക്കല്‍ ഭദ്രാസനം അടിയന്തര യോഗം ചേര്‍ന്നത് കഴിഞ്ഞ ജൂണ്‍ നാലിനാണ് റാന്നി സ്വദേശിയായ വിദേശ മലയാളി തന്റെ ഭാര്യയെ ഓര്‍ത്തഡോക്‌സ് വൈദികന്‍ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടി ഉണ്ടായില്ല പിന്നീട് ഈ പരാതി പിന്‍വലിക്കുകയായിരുന്നു. 

ഇതേതുടര്‍ന്നാണ് വിഷയം ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം ചേരുന്നത്. കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ചചെയ്യാതെ പരാതി എങ്ങനെയാണ് പിന്‍വലിക്കപ്പെട്ടതെന്നാണ് യോഗം ചര്‍ച്ച ചെയ്യുക. ഇതു വരെ ഭദ്രാസനത്തില്‍ ഇത് ചര്‍ച്ച ചെയ്യുകയോ മറ്റ് സഭനേതാക്കളെ അറിയിക്കുകയോ ചെയ്തിരുന്നില്ലായെന്ന് ബിഷപ്പ് സമ്മതിക്കുകയും ചെയ്തിരുന്നു.

പരാതി പിന്‍വലിച്ചത് സഭാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com