അഭിമന്യു കൊലപാതകം: എന്‍ഐഎ അന്വേഷണം തുടങ്ങി

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായ പ്രതികള്‍ക്ക് അഭിമന്യു വധത്തില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്
അഭിമന്യു കൊലപാതകം: എന്‍ഐഎ അന്വേഷണം തുടങ്ങി


കൊച്ചി: മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകത്തില്‍ തീവ്രവാദബന്ധം സംബന്ധിച്ച് എന്‍ഐഎ പ്രാഥമിക  അന്വേഷണം തുടങ്ങി. അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒളിവിലായ പ്രതികള്‍ക്ക് അഭിമന്യു വധത്തില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്

അഭിമന്യുവിനെ ആക്രമിക്കും മുമ്പ് തീവ്രവാദിസംഘം തങ്ങിയ എറണാകുളം നോര്‍ത്തിലെ വീട് കെവെട്ട്  കേസിലെ പ്രതിയായ നിയാസാണ് ഏര്‍പ്പെടുത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും എന്‍ഐഎ അന്വേഷിക്കും.കൈവെട്ട് കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്. ശിക്ഷിക്കപ്പെട്ട 37 പ്രതികളില്‍ രണ്ട് പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ ഉള്ളത്. ഇവരില്‍ ആരെങ്കിലും ഏതെങ്കിലും തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ  എന്നതും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

കൈവെട്ട് കേസിന് എട്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് അഭിമന്യുവിന്റെ കൊലപാതകം. കൊലപാതകത്തില്‍ ഇന്നലെ ഒരാള്‍കൂടി അറസ്റ്റിലായി. നെട്ടൂര്‍ പഴയജുമാ മസ്ജിദിന് സമീപം നിങ്യാരത്ത് പറമ്പില്‍ സൈനുദ്ദീന്റെ മകന്‍ സെയ്ഫുദ്ദീന്‍ ആണ് പിടിയിലായത്. മറ്റ് പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി ലുക്ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം കൊലക്കേസില്‍ പിടിയിലായ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ക്കായി സംസ്ഥാനവ്യാപകമായി പിരിവ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com