ഇറച്ചിക്കോഴിയില്‍ ഫോര്‍മാലിനോ? ഫോര്‍മാലിന്‍ നല്‍കിയാല്‍ കോഴി ചത്തുപോവും, പിന്നെങ്ങനെ നല്‍കുമെന്ന് കോഴി വ്യാപാരികള്‍ 

ഇറച്ചിക്കോഴിയില്‍ ഫോര്‍മാലിനോ? ഫോര്‍മാലിന്‍ നല്‍കിയാല്‍ കോഴി ചത്തുപോവും, പിന്നെങ്ങനെ നല്‍കുമെന്ന് കോഴി വ്യാപാരികള്‍ 
ഇറച്ചിക്കോഴിയില്‍ ഫോര്‍മാലിനോ? ഫോര്‍മാലിന്‍ നല്‍കിയാല്‍ കോഴി ചത്തുപോവും, പിന്നെങ്ങനെ നല്‍കുമെന്ന് കോഴി വ്യാപാരികള്‍ 

തൃശൂര്‍: ഇറച്ചിക്കോഴികള്‍ക്കു ഫോര്‍മാലിന്‍ നല്‍കുന്നുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് സമിതി. ഫോര്‍മാലിന്‍ നല്‍കിയാല്‍ ഇറച്ചിക്കോഴികള്‍ ചത്തുപോവും. ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ഫാമില്‍ കോഴികള്‍ക്ക് മാരകവിഷമായ ഫോര്‍മാലിന്‍ നല്‍കുന്നുണ്ടെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. ഫോര്‍മാലിന്‍ എന്നപേരില്‍ ഇതിനോടൊപ്പം കാണിച്ചത് ലിവര്‍ടോണിക്കിന്റെ കാനുകളാണ്. കോഴികള്‍ക്ക് ഫോര്‍മാലിന്‍ നല്‍കിയാല്‍ പെട്ടെന്ന് ചത്തുപോകും. കോഴികളില്‍ ഫോര്‍മാലിനുണ്ടോയെന്ന് ഉപഭോക്താവിന് പരിശോധിക്കാമെന്നും പ്രചാരണത്തിനെതിരെ ഡിജിപിക്കു പരാതി നല്‍കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. 

ഫോര്‍മാലിന്റെ അംശം അകത്തുചെന്നാല്‍ കോഴി ചത്തുപോകും. ചത്തകോഴിയെ ഫാമുകളും വ്യാപാരികളും വിപണനം ചെയ്യാറില്ല. ആരോഗ്യമില്ലാത്ത കോഴികളെ ഉപഭോക്താക്കള്‍ വാങ്ങാറില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇനമായ ബ്രോയിലര്‍ കോഴികള്‍ ഹോര്‍മോണുകളൊന്നും ഇല്ലാതെ തന്നെ 45 ദിവസത്തിനുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്തും. ചെലവ് കൂടിയ ഹോര്‍മോണ്‍ പ്രയോഗവും കോഴിയുടെ തൂക്കം കുറയാന്‍ ഇടവരുന്ന ആന്റിബയോട്ടിക് ചികിത്സയും കര്‍ഷകര്‍ നല്‍കാറില്ല. ഹോര്‍മോണ്‍ കുത്തിവെപ്പ് ചികിത്സയും ഒരിടത്തും നിലവിലില്ലന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. 

കോഴി ഇറച്ചി പരിശോധിച്ച് നോക്കാന്‍ എളുപ്പമാണ്. ഏതെങ്കിലും ഫാമില്‍നിന്നോ കടയില്‍ നിന്നോ വാങ്ങിയ കോഴിമാംസം ഒരു കഷ്ണമെടുത്ത് എറണാകുളം മരടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലാബില്‍ കൊടുത്താല്‍ വേഗത്തില്‍ പരിശോധനാഫലം ലഭിക്കും. വെറ്റിനറി ഡോക്ടറെ സമീപിച്ചാലും ഗുണനിലവാരം അറിയാമെന്ന് സമിതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com