കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടും, റവന്യൂ വകുപ്പ് നടപടി തുടങ്ങി

കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടും, റവന്യൂ വകുപ്പ് നടപടി തുടങ്ങി
കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടും, റവന്യൂ വകുപ്പ് നടപടി തുടങ്ങി

കൊച്ചി: കേരളത്തില്‍നിന്നും ഐഎസില്‍ ചേര്‍ന്നവരുടെ സ്വത്തു കണ്ടുകെട്ടാന്‍ നടപടി തുടങ്ങി. എന്‍ ഐ എ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി രാജ്യംവിട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നത്. 

സ്വത്ത് കണ്ടുകെട്ടുന്നതിന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് എന്‍ഐഎ കോടതി നോട്ടീസ് നല്‍കി. തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. 

നടപടികളുടെ ഭാഗമായി കേരളത്തില്‍നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍വരുടെ സംഘത്തിലെ പ്രധാനിയായ കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്‍ റാഷീദിന്റെ സ്വത്തുവിവരങ്ങള്‍ റവന്യൂവകുപ്പ് ശേഖരിച്ചു. റാഷിദിന്റെ കാസര്‍കോടുള്ള വീട്ടില്‍ റവന്യൂ വകുപ്പ് നോട്ടീസ് പതിപ്പിച്ചു.

ഓഗസറ്റ് 13ന് റാഷിദിനോട് കോടതിയില്‍ നേരിട്ടു ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. റാഷിദിന്റെ വീട് സ്ഥിതി ചെയ്യു തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് ഓഫീസറാണ് കോടതി നിര്‍ദേശപ്രകാരം റവന്യൂ റിക്കവറിയുടെ നടപടികള്‍ ആരംഭിച്ചത്. റാഷിദ് ഉള്‍പ്പെടെ 21 പേരാണ് കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നും തീവ്രവാദ കേന്ദ്രത്തിലെത്തിയത് എാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com