വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: അറസ്റ്റ് വൈകുന്നതിന് പിന്നില്‍ എംഎല്‍എയെന്ന് ആരോപണം; ഭാര്യയെ ഉപേക്ഷിക്കില്ലെന്ന് പരാതിക്കാരന്‍

വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: അറസ്റ്റ് വൈകുന്നതിന് പിന്നില്‍ എംഎല്‍എയെന്ന് ആരോപണം; ഭാര്യയെ ഉപേക്ഷിക്കില്ലെന്ന് പരാതിക്കാരന്‍
വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: അറസ്റ്റ് വൈകുന്നതിന് പിന്നില്‍ എംഎല്‍എയെന്ന് ആരോപണം; ഭാര്യയെ ഉപേക്ഷിക്കില്ലെന്ന് പരാതിക്കാരന്‍


പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ചൂഷണത്തില്‍ നാലു വൈദികര്‍ക്കെതിരേ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നു. ഇതിനു പിന്നില്‍ സഭയുടെ രാഷ്ട്രീയ സ്വാധീനമാണെന്നാണ് ആക്ഷേപം. ജില്ലയിലെ ഭരണകക്ഷി എംഎല്‍എയുടെ ഇടപെടലാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നുമാണ് ആരോപണം

അന്വേഷണത്തില്‍ ഇടപെടില്ലെന്ന് സഭാ നേതൃത്വം പറയുന്നുണ്ടെങ്കിലും വൈദികരെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം കൈക്കൊണ്ടത്. പരാതിക്കാരനും ചില വൈദികരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു. സഭാ മാനേജിങ് കമ്മിറ്റിയംഗമായ ഫാ. മാത്യൂസ് വാഴക്കുന്നം സഭയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

കേസെടുത്ത് രണ്ടുദിവസമായിട്ടും ഇവരെ അറസ്റ്റുചെയ്ത് ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. അറസ്റ്റു തടയണമെന്നാവശ്യപ്പെട്ട് വൈദികര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി.തിരുവല്ല സ്വദേശിയായ യുവാവിന്റെ പരാതിയുടെയും ഇരയായ യുവതിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് െ്രെകംബ്രാഞ്ച് കേസെടുത്തത്. കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തില്‍ ഫാ. എബ്രഹാം വര്‍ഗീസ്, കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ജനക്പുരി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

അര്‍ഹമായ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് സഭാ നേതൃത്തെ സമീപിച്ചത്. എന്നാല്‍, ചതിക്കപ്പെട്ടുവെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു. നീതി തേടി സഭയ്ക്ക് നല്‍കിയ പരാതിയും ഭാര്യയുടെ സത്യപ്രസ്താവനയും തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടു. ഇതോടെ സഭാ നേതൃത്വത്തിലും അന്വേഷണക്കമ്മിഷനിലും വിശ്വാസം നഷ്ടമായി. കുടുംബത്തെ സമൂഹത്തില്‍ നാണംകെടുത്തി. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കി.

ഭീഷണിയും പ്രലോഭനങ്ങളുമുണ്ട്. ഒരു സമ്മര്‍ദത്തിനും വഴങ്ങില്ല. നീതി ലഭിക്കുന്നതുവരെ പോരാടും. നടന്നതെല്ലാം ഏറ്റുപറഞ്ഞ് താന്‍ ആവശ്യപ്പെട്ട പ്രകാരം സത്യപ്രസ്താവനയില്‍ എല്ലാം രേഖാമൂലം എഴുതി തരികയും ചെയ്ത ഭാര്യയെ ഉപേക്ഷിക്കില്ല. തുടര്‍ന്നും ഒരുമിച്ച് ജീവിക്കുമെന്നും യുവാവ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com