അഭിമന്യു വധക്കേസ് അന്വേഷണ ഉദ്യോഗസ്​ഥനെ മാറ്റി ; കൺട്രോൾ റൂം അസിസ്​റ്റൻറ്​ കമ്മീഷണർക്ക് ചുമതല

കൺട്രോൾ റൂം അസിസ്​റ്റൻറ്​ കമീഷണർ എസ്​.ടി സുരേഷ്​ കുമാറിനാണ്​ പുതിയ ചുമതല. മേൽനോട്ട ചുമതല ഡിജിപി നേരിട്ട് വഹിക്കും. 
അഭിമന്യു വധക്കേസ് അന്വേഷണ ഉദ്യോഗസ്​ഥനെ മാറ്റി ; കൺട്രോൾ റൂം അസിസ്​റ്റൻറ്​ കമ്മീഷണർക്ക് ചുമതല

കൊച്ചി: അഭിമന്യു വധക്കേസ് അന്വേഷണ ഉദ്യോഗസ്​ഥനെ മാറ്റി. അന്വേഷണ ചുമതലയിൽ നിന്നും സെൻട്രൽ സിഐ അനന്ത് ലാലിനെ മാറ്റി. 
കൺട്രോൾ റൂം അസിസ്​റ്റൻറ്​ കമ്മീഷണർ എസ്​.ടി സുരേഷ്​ കുമാറിനാണ്​ പുതിയ ചുമതല. അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ്​ ഉദ്യോഗസ്​ഥനെ മാറ്റിയത്. കേസിന്റെ മേൽനോട്ട ചുമതല ഡിജിപി നേരിട്ട് വഹിക്കും. 

അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇവരെ ഇതുവരെ കണ്ടെത്താനാകാത്തത് പൊലീസിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദും കുടുംബവും വീട് പൂട്ടി മുങ്ങിയിരിക്കുകയാണ്. പ്രതികൾ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുടക്, ബം​ഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.  

ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഒ​ന്നാം​പ്ര​തി വ​ടു​ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ട​ക്കം 15 പേ​ർ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ്​ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.  ന​വാ​ഗ​ത​രെ കാ​മ്പ​സി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന പോ​സ്​​റ്റ​റു​ക​ൾ പ​തി​ക്ക​ലും ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എസ്എഫ്ഐ-എസ്ഡിപിഐ, കാ​മ്പ​സ്​ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ഭി​മ​ന്യു​വി​നെ നെ​ഞ്ചി​ൽ കു​ത്തി വീ​ഴ്​​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കണ്ടെത്താന്‍ ഒരു സംഘവും കേസില്‍ പ്രതികള്‍ക്ക് വേണ്ട സഹായം നല്‍കിയവരെ കണ്ടെത്താന്‍ മറ്റൊരു സംഘവുമാണ് അന്വേഷണം നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com