അഭിമന്യുവിന്റെ കൊലപാതകം : പ്രതികളെ തിരിച്ചറിഞ്ഞു ; മുഖ്യപ്രതികള്‍ കേരളം വിട്ടതായും സംശയം, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബംഗളൂരു, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്
അഭിമന്യുവിന്റെ കൊലപാതകം : പ്രതികളെ തിരിച്ചറിഞ്ഞു ; മുഖ്യപ്രതികള്‍ കേരളം വിട്ടതായും സംശയം, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

കൊച്ചി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞു. 15 അംഗ സംഘമാണ് അഭിമന്യുവിനെ ആക്രമിച്ചത്. പ്രതികളില്‍ ആറുപേര്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശികളാണ്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ എത്തിയതെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവരെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരാണ്. 

പ്രതികള്‍ക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടെ കേസിലെ മുഖ്യപ്രതികള്‍ കേരളം വിട്ടതായും സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബംഗളൂരു, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് അന്വേഷണം വ്യാപിച്ചിരിക്കുന്നത്. 

ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഒ​ന്നാം​പ്ര​തി വ​ടു​ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ട​ക്കം 15 പേ​ർ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യാ​ണ്​ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.  ന​വാ​ഗ​ത​രെ കാ​മ്പ​സി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന പോ​സ്​​റ്റ​റു​ക​ൾ പ​തി​ക്ക​ലും ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​സ്.​എ​ഫ്.ഐ- എ​സ്.​ഡി.​പി.ഐ കാ​മ്പ​സ്​ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തിന് ഒ​ടു​വി​ൽ അ​ഭി​മ​ന്യു​വി​നെ നെ​ഞ്ചി​ൽ കു​ത്തി വീ​ഴ്​​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  

കാ​മ്പ​സി​​ന്റെ മ​തി​ലി​ൽ എ​സ്.​​എ​ഫ്.ഐയു​ടെ  ചു​വ​രെ​ഴു​ത്തി​ന്​ മു​ക​ളി​ലാ​യി കാ​മ്പ​സ്​ ​ഫ്ര​ണ്ട്​ പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ച​ത്​ എ​സ്.​​എ​ഫ്.ഐ പ്ര​വ​ർ​ത്ത​ക​ർ കീ​റി​ക്ക​ള​ഞ്ഞു. വി​വ​രം കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ്​ വി​ളി​ച്ച​റി​യി​ച്ച​ത​നു​സ​രി​ച്ച്​ കാ​മ്പ​സ്​ ഫ്ര​ണ്ട്​ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി ആ​ക്ര​മി​​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ക്ക​ട്ട, ട്യൂ​ബ്​ ലൈ​റ്റ്, ത​ടി​ക്ക​ഷ്​​ണം, മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യാ​യി​രു​ന്നു​ ആ​ക്ര​മ​ണമെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു. 

അതിനിടെ, ആക്രമണം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകളുടെ ആസൂത്രിതമായ നീക്കമായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നവരെയും, പ്രതികളെ സഹായിച്ചവരെയും കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊര്‍ജ്ജിതപ്പെടുത്തി. ജില്ലയിലെ പ്രധാന എസ്ഡിപിഐ- പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളിലും ഫോണ്‍ രേഖകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പ്രധാനമായും 36 എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഫോൺ രേഖകളാണ് പൊലീസ് പരിശോധിക്കുന്നത്.  എസ്ഡിപിഐ എറണാകുളം ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, തുടങ്ങിയവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com