കെവിന്‍ വധം: ചാക്കോയുടെ വീട് അടിച്ചുതകര്‍ത്തു, നീതുവിന്റെ അമ്മ രഹ്നയ്ക്ക് മര്‍ദനം

കെവിന്‍ വധം: ചാക്കോയുടെ വീട് അടിച്ചുതകര്‍ത്തു, നീതുവിന്റെ അമ്മ രഹ്നയ്ക്ക് മര്‍ദനം
കെവിന്‍ വധം: ചാക്കോയുടെ വീട് അടിച്ചുതകര്‍ത്തു, നീതുവിന്റെ അമ്മ രഹ്നയ്ക്ക് മര്‍ദനം


കൊല്ലം: കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ചുതകര്‍ത്ത് ഭാര്യയെ മര്‍ദിച്ചതായി പരാതി. ചാക്കോയുടെ അനുജന്‍ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയ്ക്കു മര്‍ദനമേറ്റു. രഹ്നയുടെ ഭര്‍ത്താവായ ചാക്കോ കേസിലെ പ്രധാന പ്രതിയാണ്. 

വൈകിട്ടോടെയാണു സംഭവം. ചാക്കോ ജയിലിലാവാന്‍ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. രഹ്ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു. കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ അറസ്റ്റിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com