നീണ്ടകരയുടെ 'ശുചിത്വ സാഗര'ത്തിന് കൈയ്യടിച്ച് ലോകം ; പ്ലാസ്റ്റിക്കിനെതിരായ മത്സ്യത്തൊഴിലാളികളുടെ യുദ്ധം മാതൃകയെന്ന്  ഐക്യരാഷ്ട്ര സഭ

കടലിലെ പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നീണ്ടകര മോഡല്‍' ശുചിത്വ സാഗര'ത്തിന് പ്രശംസയുമായി ഐക്യരാഷ്ട്രസഭയും ലോക സാമ്പത്തിക ഫോറവും.
നീണ്ടകരയുടെ 'ശുചിത്വ സാഗര'ത്തിന് കൈയ്യടിച്ച് ലോകം ; പ്ലാസ്റ്റിക്കിനെതിരായ മത്സ്യത്തൊഴിലാളികളുടെ യുദ്ധം മാതൃകയെന്ന്  ഐക്യരാഷ്ട്ര സഭ

തിരുവനന്തപുരം: കടലിലെ പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നീണ്ടകര മോഡല്‍' ശുചിത്വ സാഗര'ത്തിന് പ്രശംസയുമായി ഐക്യരാഷ്ട്രസഭയും ലോക സാമ്പത്തിക ഫോറവും. 'ഫിഷിങ് ഫോര്‍ പ്ലാസ്റ്റിക്'  എന്ന പേരില്‍ ഐക്യരാഷ്ട്രസഭയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേരള മോഡലിനെ പ്രശംസിച്ചിരിക്കുന്നത്‌.
ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ് ഈ പദ്ധതിയെന്നാണ് യുഎന്‍ പറയുന്നത്. കടലില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. 

കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പ്ലാസ്റ്റിക്കിനെതിരായ യുദ്ധത്തിലാണ് എന്നാണ് ലോക സാമ്പത്തിക ഫോറം പറയുന്നത്. പ്രകൃതിയെ സംരക്ഷിക്കാനുള്ള ഈ യുദ്ധത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വനിതകള്‍ ഉള്‍പ്പെടുന്ന സംഘത്തിന് ആശംസകള്‍ അറിയിക്കുന്നതായും ലേഖനത്തില്‍ പറയുന്നു.

പ്ലാസ്റ്റിക് മാലിന്യം മൂലം മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിനകം പത്ത് ടണ്‍ പ്ലാസ്റ്റിക്കും പതിനഞ്ച് ടണ്ണോളം കേടായ വലയും കരയിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. മീനൊപ്പം വലയില്‍ കുടുങ്ങുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച ശേഷം യന്ത്രം ഉപയോഗിച്ച് പൊടിച്ചാണ് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ഫിഷറീസ് വകുപ്പും, ശുചിത്വ മിഷനും തുറമുഖ വകുപ്പും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പദ്ധതി ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com