നീതി നിഷേധിക്കപ്പെടുന്നവന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവും പ്രാര്‍ത്ഥനയാണ്; ദൈന്യത നിറഞ്ഞ മുഖവുമായി മദനി ഫെയ്‌സ്ബുക്കില്‍

ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
നീതി നിഷേധിക്കപ്പെടുന്നവന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവും പ്രാര്‍ത്ഥനയാണ്; ദൈന്യത നിറഞ്ഞ മുഖവുമായി മദനി ഫെയ്‌സ്ബുക്കില്‍

ബെംഗളൂരു: ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേസിന്റെ വിചാരണ മെല്ലെപ്പോകുന്നതിനെക്കുറിച്ചും താന്‍ നേരിടുന്ന ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും മദനി പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രാര്‍ത്ഥിക്കുക എപ്പോഴും,ശാരീരികമായി നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഡയബെറ്റിക് ന്യൂറോപതി കാരണം രാത്രിയായാല്‍ കൈകാലുകള്‍ക്ക് ശക്തമായ വേദനയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥയുമാണ്. കണ്ണിന്റെ അസ്വസ്ഥതയും മൂര്‍ച്ഛിക്കുന്നു. കേസിന്റെ വിചാരണ ഇഴഞ്ഞെങ്കിലും നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ജഡ്ജിയെ സ്ഥലം മാറ്റിയത് ഇതുവരെ തല്‍സ്ഥാനത്തു വേറെയാളെ നിശ്ചയിച്ചിട്ടില്ല. നീതി നിഷേധിക്കപ്പെടുന്നവന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവും പ്രാര്‍ത്ഥനയാണ്. എന്റെ പ്രിയ സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കുകആത്മാര്‍ഥമായി-മദനി പോസ്റ്റില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com