പീഡനം പുറത്തുപറയാതിരിക്കാന്‍ മകളെ ഭീഷണിപ്പെടുത്തി: ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണവുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപണം നിലനില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തലുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്ത്.
പീഡനം പുറത്തുപറയാതിരിക്കാന്‍ മകളെ ഭീഷണിപ്പെടുത്തി: ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണവുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് ആരോപണം നിലനില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തലുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്ത്. തനിക്കെതിരായ  പീഡന പരാതി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നാണ് ബിഷപ്പ് തന്റെ മകളെ ഭീഷണിപെടുത്തിയിരുന്നതെന്നതെന്ന് കന്യാസ്ത്രീയുടെ പിതാവ് വെലിപ്പെടുത്തി. ജലന്ധര്‍ ബിഷപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ ബിഷപ്പ് തന്റെ മകളില്‍ നിന്ന് പരാതി എഴുതിവാങ്ങിയതായും പിതാവ് ആരോപിച്ചു. 

അതേസമയം ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘം കന്യാസ്ത്രീയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. കന്യാസ്ത്രീ നല്‍കിയ മൊഴിക്ക് സമാനമായ മൊഴിയാണ് ബന്ധുക്കളും നല്‍കിയതെന്നാണ് സൂചന. വ്യാഴാഴ്ച രാവിടെ 11 മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കന്യാസ്ത്രീയുടെ ബന്ധുകളില്‍ നിന്ന് മൊഴിയെടുത്തത്. 

സംഭവത്തെ കുറിച്ച് കന്യാസ്ത്രീ പറഞ്ഞുള്ള അറിവ് മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും ബിഷപ് സന്ദേശമയച്ചുവെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്നും ബന്ധുക്കളുടെ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിന് മുന്നില്‍ കന്യാസ്ത്രീ രഹസ്യമൊഴി നല്‍കിയിരുന്നു. ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്ന് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി കന്യാസ്ത്രീ മജിസ്‌ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ചിരുന്നു. ഏഴ് മണിക്കൂറെടുത്താണ് മജിസ്‌ട്രേറ്റ് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com