'പൊട്ടു തൊട്ട് സിനിമയില്‍ അഭിനയിച്ചതിന് മകളെ മദ്രസയില്‍ നിന്ന് പുറത്താക്കി'; കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിക്കാതിരുന്നത് ഭാഗ്യമെന്ന് അച്ഛന്‍

അച്ഛന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്
'പൊട്ടു തൊട്ട് സിനിമയില്‍ അഭിനയിച്ചതിന് മകളെ മദ്രസയില്‍ നിന്ന് പുറത്താക്കി'; കല്ലെറിഞ്ഞ് കൊല്ലാന്‍ വിധിക്കാതിരുന്നത് ഭാഗ്യമെന്ന് അച്ഛന്‍

ഷോട്ട് ഫിലിമില്‍ പൊട്ടു തൊട്ട് അഭിനയിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ  മദ്രസയില്‍ നിന്നപുറത്താക്കിയെന്ന ആരോപണവുമായി അച്ഛന്‍ രംഗത്ത്. പഠനത്തിനൊപ്പം കലാരംഗത്തും കഴിവ് തെളിയിച്ച മകളെ പൊട്ടുതൊട്ടു എന്ന ഒരു കാരണത്തിന്റെ പേരിലാണ മദ്രസയില്‍ പുറത്താക്കിയത് എന്നാണ് ഉമ്മര്‍ മലയില്‍ എന്നയാള്‍ തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറയുന്നത്. അച്ഛന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മകള്‍ ഹെന്ന മലയിലിനാണ് മദ്രസ പഠനം നിഷേധിച്ചത്.  പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ മകള്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരിയാണെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരിയായിരുന്നെന്നും ഉമ്മന്‍ മലയില്‍ വ്യക്തമാക്കി. കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഷോട്ട് ഫിലിമിലെ മകളുടെ ചിത്രത്തിന് ഒപ്പമാണ് പോസ്റ്റ്. 

നിരവധി പേരാണ് ഉമ്മനും മകള്‍ ഹെന്നയ്ക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ മദ്രസയുടെ നടപടിയ്ക്ക് കൈ അടിക്കുന്നവരുടെ എണ്ണവും കുറവില്ല. 

ഉമ്മന്‍ മലയിലിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

മകള്‍ ഹെന്ന മലയില്‍ (ഒരുഷോര്‍ട് ഫിലിം കോസ്റ്റൂമില്‍). പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ കഴിവ് തെളിയിച്ച കുട്ടി, സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരി. സബ് ജില്ല, ജില്ല തലങ്ങളില്‍ മികവ് തെളിയിച്ചവള്‍.കഴിഞ്ഞ അഞ്ചാം ക്‌ളാസ്സ് മദ്രസ്സ പൊതു പരീക്ഷയില്‍ അഞ്ചാം റാങ്കുകാരി.

എന്നിട്ടും മദ്രസ്സയില്‍ നിന്നും ഈ വര്‍ഷം പുറത്താക്കപ്പെട്ടു. കാരണം പൊട്ടുതൊട്ട് സിനിമയില്‍ അഭിനയിച്ചു എന്ന കുറ്റം. എന്താല്ലേ...? (കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കാത്തത് ഭാഗ്യം)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com