അഭിമന്യുവിന്റെ കുടുംബത്തിന്  പേര് വെളിപ്പെടുത്താത്ത മുന്‍ എസ്എഫ്‌ഐക്കാരന്റെ സഹായം; നല്‍കിയത് അഞ്ച് ലക്ഷംരൂപ

 മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് അഞ്ച് ലക്ഷം രൂപ സഹായം നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് അറിയിച്ചു. 
അഭിമന്യുവിന്റെ കുടുംബത്തിന്  പേര് വെളിപ്പെടുത്താത്ത മുന്‍ എസ്എഫ്‌ഐക്കാരന്റെ സഹായം; നല്‍കിയത് അഞ്ച് ലക്ഷംരൂപ

റണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിലേക്ക് സുമനസ്സുകളുടെ സഹായം ഒഴുകുന്നു. മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവ് അഞ്ച് ലക്ഷം രൂപ സഹായം നല്‍കിയതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് അറിയിച്ചു. 

മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം വിളിച്ച് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഒരു മുന്‍ എസ്എഫ്‌ഐക്കാരന്‍ നല്ലൊരു സംഖ്യ നല്‍കാമെന്ന് പറഞ്ഞതായി കഴിഞ്ഞ ദിവസം ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്നു രാവിലെ അദ്ദേഹത്തിന്റെ മെസ്സേജ് വന്നു.
Your NEFT Txn. with Ref. No. xxxxxxx for Rs. 500000 has been credited to Beneficiary : Secretary CPIM Ernak on July 07,2018 at 08:13:03 Hrs. പേരു പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹം പഴയകാല പാര്‍ടി സഖാവിന്റെ മകനാണ്. മനസ്സില്‍ ഇപ്പോഴും ഒരു എസ്എഫ്‌ഐക്കാരനുണ്ട്. അല്ലെങ്കിലും എസ്എഫ്‌ഐ അങ്ങനെയാണ്. ലോകത്തിന്റെ ഏതു കോണില്‍ നില്‍ക്കുമ്പോഴും എവിടെ നിന്നറിയാതെ ഒരു മുന്‍കാല എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മുമ്പില്‍ വന്നു വീഴും. പിന്നെ നമ്മളെ അറിയാതെ ആ കാലത്തേക്ക് കുട്ടി കൊണ്ടു പോകും. അവരെല്ലാമറിയാതെ തന്നെ ഇന്നിന്റെ എസ്എഫ്‌ഐ ക്കാരുമായി സൗഹൃദത്തിലാണ്.ഫണ്ട് നല്‍കുന്ന കാര്യത്തോടൊപ്പം അദ്ദേഹം വര്‍ഗ്ഗീയ ഭീകര സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന്റെ ഉത്കണ്ഠയും പങ്കുവെച്ചു. കൈകോര്‍ക്കാം വര്‍ഗ്ഗീയതക്കെതിരായി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഇടുക്കി വട്ടവടയിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുത്തിരുന്നു. സഹോദരിയുടെ വിവാഹം നടത്തുമെന്നും വീട് വച്ചുനല്‍കുമെന്നും സിപിഎം പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള പണപ്പിരിവ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com