കല്‍പ്പറ്റയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഒറ്റ യാത്രക്കാരന്‍  മാത്രം; നഷ്ടം ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ തച്ചങ്കരിയുടെ ഉത്തരവ്

കല്‍പ്പറ്റയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഒറ്റ യാത്രക്കാരന്‍  മാത്രം - നഷ്ടം ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ തച്ചങ്കരിയുടെ ഉത്തരവ്
കല്‍പ്പറ്റയില്‍ നിന്ന് ബംഗളൂരുവിലേക്ക് ഒറ്റ യാത്രക്കാരന്‍  മാത്രം; നഷ്ടം ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ തച്ചങ്കരിയുടെ ഉത്തരവ്


കൊച്ചി: കല്‍പ്പറ്റയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഒറ്റയാത്രക്കാരനുമായി. വരുമാനം വെറും 524 രൂപമാത്രം. ഇതേതുടര്‍ന്ന് സര്‍വീസ് റദ്ദാക്കാതെ ഓടിച്ചതിന് കല്‍പ്പറ്റ ഡിപ്പോ അധികാരിയെ സ്ഥലം മാറ്റി. 

സര്‍വീസില്‍ ഉണ്ടായ നഷ്ടം ഈ ഉദ്യോഗസ്ഥനില്‍ നിന്നു തിരിച്ചു പിടിക്കാനും എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ ഉത്തരവ്. കല്‍പ്പറ്റ എടിഒ കെ. ജയകുമാറിനെ കട്ടപ്പനയ്ക്കു സ്ഥലം മാറ്റിക്കൊണ്ടാണ് ഉത്തരവായത്. അഞ്ചാം തീയതിയായിരുന്നു സര്‍വീസ്. 

കല്‍പ്പറ്റയില്‍ നിന്നും രാത്രി 9.30നു പുറപ്പെടുന്ന സര്‍വീസില്‍ ആകെ രണ്ട് യാത്രക്കാര്‍ മാത്രമാണ് റിസര്‍വേഷന്‍ സൗകര്യം ഉണ്ടായത്.  അതില്‍ ഒരാള്‍ കെഎസ്ആര്‍ടിസിയുടെ ജീവനക്കാരന്‍ ആയിരുന്നതിനാല്‍ യാത്ര സൗജന്യവുമാണ്.  എന്നാല്‍ റിസര്‍വേഷന്‍ ഷീറ്റ് പരിശോധിച്ച ശേഷം ഇത്തരത്തില്‍ യാത്രക്കാര്‍ വളരെ കുറഞ്ഞ് സര്‍വീസ് നഷ്ടത്തിലാണെന്നു കണ്ടാല്‍ യാത്ര റദ്ദാക്കണമെന്നാണു നിര്‍ദേശം.

യാത്രക്കാര്‍ക്കു മറ്റു ബസുകളില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തി നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇതു ചെയ്യാതിരുന്നതിനാലാണു സ്ഥലംമാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com