തീവ്രവാദികളായ എസ്ഡിപിഐയ്ക്ക് എതിരായ റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ല: കെ.ടി ജലീല്‍

തീവ്രവാദ സംഘടനയായ എസ്ഡിപിഐയ്ക്ക് എതിരെ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍.  
തീവ്രവാദികളായ എസ്ഡിപിഐയ്ക്ക് എതിരായ റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ല: കെ.ടി ജലീല്‍

കൊച്ചി: തീവ്രവാദ സംഘടനയായ എസ്ഡിപിഐയ്ക്ക് എതിരെ നടക്കുന്ന റെയ്ഡുകള്‍ ന്യൂനപക്ഷ വേട്ടയല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍.  പൊതുജനങ്ങള്‍ക്ക സംരക്ഷണം നല്‍കാനാണ് എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മുസ് ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐയെന്ന മുന്‍ നിലപാട് കെ.ടി ജലീല്‍ ആവര്‍ത്തിച്ചു. ന്യൂനപക്ഷ സംഘടനകളൊന്നും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് എസ്ഡിപിഐയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം.അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ എസ്ഡിപിഐ,പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡുകള്‍ നടത്തി വരികയാണ്. എറണാകുളം ജില്ലയിലെ എസ്ഡിപിഐ കേന്ദ്രങ്ങള്‍ക്ക് പിന്നാലെ ഇന്ന് മലപ്പുറത്തും വ്യാപക തെരച്ചിലുകള്‍ നടന്നിരുന്നു. മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളായ സത്യസരണിയിലും ഗ്രീന്‍വാലിയിലും പൊലീസ്് റെയ്ഡ് നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com