തിരുവനന്തപുരം: വസ്തു തര്‍ക്കം പരിഹരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മാറനല്ലൂരിലെ വില്ലേജ് ഓഫീസില്‍ ആത്മഹത്യാ ശ്രമം. പ്രദേശവാസികളായ രാജനും സുരേഷുമാണ് പെട്രോളൊഴിച്ച് തീകൊളുത്തുന്നതിന് ശ്രമിച്ചത്. അധികൃതരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
അയല്‍വാസിക്ക് മതില്‍ നിര്‍മ്മിക്കാന്‍ അനധികൃതമായി അനുമതി നല്‍കിയെന്ന് ആരോപിച്ചായിരുന്നു തീ കൊളുത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സെക്രട്ടറിയുടെ മുറിയില്‍ കയറിയ ശേഷമാണ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ഒരുങ്ങിയത്.
രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്ത് മണിയോടെയാണ് വില്ലേജോഫീസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ