കൊച്ചി : എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒളിവില്‍ പോയവരുടെ കൂട്ടത്തില്‍ ഒരു നിയമവിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് ഒളിവില്‍ പോയത്. കാമ്പസ് ഫ്രണ്ട് ഭാരവാഹിയായ ഇയാള്‍ പൂത്തോട്ട എല്‍എല്‍ബി കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയാണ്.
അഭിമന്യുവിന്റെ കൊലപാതകം നടന്നതിന് പിന്നാലെ, ഇത് കോളേജിലെ ചെറിയൊരു പ്രശ്‌നമെന്ന് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ പിന്നീട് ഇയാളുടെ ഫെയ്‌സ്ബുക്ക് ആകിടീവല്ല. ഇയാളുടെ മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമായി തുടരുകയാണ്. സംസ്ഥാനത്തിന് അകത്തും, പുറത്തും പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടിയും പൊലീസ് ആരംഭിച്ചു. ഇന്നും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും, സംശയമുള്ള പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ