കൊല്ലത്ത് നിന്ന് അടുത്തകാലത്തൊന്നും നല്ല വാക്കു കേട്ടിട്ടില്ല : മുകേഷ്

നല്ല കാര്യങ്ങളെ പ്രശംസിച്ചാല്‍ ആ പാര്‍ട്ടി നന്നായാലോ എന്നാണ് ചിലരുടെ ചിന്ത
കൊല്ലത്ത് നിന്ന് അടുത്തകാലത്തൊന്നും നല്ല വാക്കു കേട്ടിട്ടില്ല : മുകേഷ്

പാലക്കാട് : സ്വന്തം മണ്ഡലമായ കൊല്ലത്ത് നിന്ന് അടുത്ത കാലത്തൊന്നും നല്ല വാക്കു കേട്ടിട്ടില്ലെന്ന് നടന്‍ മുകേഷ് എംഎല്‍എ. കൊടിയുടെ നിറം നോക്കി നല്ല കാര്യങ്ങളെ പോലും ചിലര്‍ വിഴുങ്ങുകയാണെന്ന് മുകേഷ് കുറ്റപ്പെടുത്തി. നല്ല കാര്യങ്ങളെ പ്രശംസിച്ചാല്‍ ആ പാര്‍ട്ടി നന്നായാലോ എന്നാണ് ചിലരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം വിമര്‍ശനങ്ങള്‍ ബാലിശമാണ്. രാഷ്ട്രീയ വിമര്‍ശനങ്ങളെ ചിരിച്ചുകൊണ്ട് തള്ളിക്കളയുകയാണ് പതിവെന്നും മുകേഷ് വ്യക്തമാക്കി. വാണിയംകുളം മനിശ്ശേരിയില്‍ വിദ്യാഭ്യാസ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com