തനിക്ക് ലഭിച്ച പുരസ്‌കാരം അഭിമന്യുവിന് സമര്‍പ്പിച്ച് പത്രപ്രവര്‍ത്തകന്‍; സ്വര്‍ണ്ണപതക്കം കുടുംബത്തിന് നല്‍കും

പ്രവര്‍ത്തന മികവിന് തന്റെ സ്ഥാപനം നല്‍കിയ സമ്മാനം അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കിയിരിക്കുകയാണ് കോട്ടയത്തെ ദേശാഭിമാനി ലേഖകനായ രഞ്ജിത്
തനിക്ക് ലഭിച്ച പുരസ്‌കാരം അഭിമന്യുവിന് സമര്‍പ്പിച്ച് പത്രപ്രവര്‍ത്തകന്‍; സ്വര്‍ണ്ണപതക്കം കുടുംബത്തിന് നല്‍കും

റണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിലേക്ക് സഹായങ്ങള്‍ ഒഴുകുന്നു. പ്രവര്‍ത്തന മികവിന് തന്റെ സ്ഥാപനം നല്‍കിയ സമ്മാനം അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കിയിരിക്കുകയാണ് കോട്ടയത്തെ ദേശാഭിമാനി ലേഖകനായ രഞ്ജിത്. 

പ്രവര്‍ത്തന മികവിന് ദേശാഭിമാനി പരസ്യവിഭാഗം എല്ലാവര്‍ഷവും നല്‍കിവരുന്ന സ്വര്‍ണ ലോക്കറ്റ് ഇത്തവണ രഞ്ജിത്തിനാണ് ലഭിച്ചത്. ഈ വിവരം സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോള്‍ തന്നെ അത് അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കുന്നതിനെക്കുറിച്ചുള്ള ചിന്തവന്നു. ഉടനെതന്നെ നാട്ടിലെത്തുന്ന വിദേശത്തുള്ള സുഹൃത്തിനൊപ്പം അഭിമന്യുവിന്റെ കുടുബത്തെ സന്ദര്‍ശിച്ച് സമ്മാനം കൈമാറാനാണ് ചങ്ങനാശ്ശേരി പ്രസ്‌ക്ലബ്  മുന്‍ സെക്രട്ടറി കൂടിയായിരുന്ന ടി.രഞ്ജിത് തീരുമാനിച്ചിരിക്കുന്നത്. ദേശാഭിമാനിയിലെ ചങ്ങനാശ്ശേരി ഏര്യാ റിപ്പോര്‍ട്ടറാണ് രഞ്ജിത്. 

'ആ സമ്മാനം അഭിമന്യുവിനു തന്നെ നല്‍കും സഖാക്കളെ...അടുത്തയാഴ്ച കണ്ണന്‍ (സന്ദീപ് ആര്‍ പണിക്കര്‍ ) വരും അവന്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അഭിമന്യുവിന്റെ വീട്ടില്‍ പോകാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അന്നേരം ആണ് കണ്ണന്‍ ഫോണില്‍ വിളിച്ചിട്ട് ഞാന്‍ നാട്ടിലേക്ക് വരുന്നു ഒന്നിച്ചു പോകാം എന്ന്. കഴിയുന്ന സഹായം അഭിമന്യുവിന്റെ കുടുംബത്തിന് നല്കണം എന്നും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇന്നലെ ദേശാഭിമാനിയിലെ പ്രവര്‍ത്തന മികവിന്റെ പേരില്‍ ചങ്ങനാശേരി ഏരിയ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനി എനിക്ക് സ്വര്‍ണ്ണ ലോക്കറ്റ് സമ്മാനമായി നല്കിയതിന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കുന്നതിന് ഞാന്‍ ആ ലോക്കറ്റും സമ്മാനം നല്കിയ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസിന്റെ ചിത്രവും ഫേസ് ബുക്കില്‍ പങ്കുവച്ചിരുന്നു. ഒരു പാട് പേര്‍ അഭിനന്ദനം അറിയിച്ചു.ഒപ്പം ആ സമ്മാനം നമ്മുടെ അഭിമന്യുവിന് നല്കി കൂടെ എന്നും .ആ സമ്മാനം ധീരനായ അനശ്വരനായ അഭിമന്യുവിന് തന്നെ നല്കും സഖാക്കളെ.'-രഞ്ജിത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഒരുപാട് സുമനസ്സുകളുടെ ധനസഹായങ്ങള്‍ അഭിമന്യുവിന്റെ കുടുംബത്തെ തേടിയെത്തുന്നുണ്ട്. അഭിമന്യു മാത്രമാണ് ഇല്ലാതായത്, അവനെ സ്‌നേഹിക്കുന്ന, അവനെ ഓര്‍ക്കുന്ന ഒരുപാട് സഖാക്കളുള്ള ഒരു പാര്‍ട്ടി അവന്റെ കുടുംബത്തിന് താങ്ങായുണ്ട്. കേരളം അവരെ കൈവിടില്ല. ആ കുടുംബത്തെ സംരക്ഷിക്കാനുള്ള വലിയ ശ്രമത്തില്‍ ഞാനും പങ്കാളിയാവുകയാണ്- രഞ്ജിത് സമകാലിക മലയാളത്തോട് പറഞ്ഞു.

രഞ്ജിത്തിന് ലഭിച്ച സമ്മാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com