'നല്ല മനുഷ്യര്‍ക്ക് ഇടതുപക്ഷമാകാനേ കഴിയൂ'; അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ അമല്‍ നീരദും

മഹാരാജാസില്‍ രണ്ടുതവണ എസ്എഫ്‌ഐ ചെയര്‍മാനായ സംവിധായകന്‍ അമല്‍ നീരദ് ഒരുലക്ഷം രൂപ നല്‍കും
'നല്ല മനുഷ്യര്‍ക്ക് ഇടതുപക്ഷമാകാനേ കഴിയൂ'; അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ അമല്‍ നീരദും

റണാകുളം മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നുവരുടെ എണ്ണം വര്‍ധിക്കുന്നു. മഹാരാജാസില്‍ രണ്ടുതവണ എസ്എഫ്‌ഐ ചെയര്‍മാനായ സംവിധായകന്‍ അമല്‍ നീരദ് ഒരുലക്ഷം രൂപ നല്‍കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. 

മഹാരാജാസിന്റെ വരാന്തകളിലൂടെയും കോണിപ്പടികളിലൂടെയും സംഘശക്തിയുമായി നടന്നവര്‍ക്ക് അഭിമന്യു ഇന്നലെകളിലെ തങ്ങളിലെ ഒരാളു തന്നെയാണ്. മഹാരാജാസില്‍ അത്യപൂര്‍വ്വമായി രണ്ടു തവണ ചെയര്‍മാനായത് അമല്‍ നീരദാണ്.93ലും 94 ലും. അന്ന് ഞാന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാണ്. മലയാള ചലച്ചിത്രഭാഷക്ക് പുതിയ മാനങ്ങള്‍ നല്‍കിയ അമല്‍ ഒരിക്കല്‍ പറഞ്ഞു, 'നല്ല മനുഷ്യര്‍ക്ക് ഇടതുപക്ഷമാകാനേ കഴിയൂ ' 
ഇന്നു രാവിലെയാണ് അമല്‍ അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ അക്കൗണ്ട് നമ്പര്‍ അയച്ചുനല്‍കാന്‍ കഴിയുമോയെന്ന് ചോദിച്ചത്. വഴിയില്‍ ഇരുട്ടിന്റെ ശക്തികള്‍ കവര്‍ന്നെടുത്ത തങ്ങളുടെ പിന്‍ഗാമിയുടെ കുടുംബത്തെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ നാളെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നറിയിച്ചു-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നേരത്തെ ആഷിക് അബുവും റിമ കല്ലിങ്കലും അഭിമന്യുവിന്റെ കുടുംബത്തിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് ഒരുലക്ഷം രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണമെത്തുന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെയും സഹായത്തോടെ രക്തസാക്ഷി കുടും സഹായത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com