പച്ചത്തെറി മാത്രമല്ല പണവും പോകും, ആ ഫോണ്‍ കോള്‍ എടുക്കരുതെന്ന് പൊലീസ്

+591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുത്
പച്ചത്തെറി മാത്രമല്ല പണവും പോകും, ആ ഫോണ്‍ കോള്‍ എടുക്കരുതെന്ന് പൊലീസ്


തിരുവനന്തപുരം:  സംസ്ഥാനത്തെ പൊലീസുകാരുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ വിദേശത്തു നിന്നു തട്ടിപ്പു കോള്‍ പ്രളയം. ഇതേ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാരുടെ പണവും നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ ആരംഭിച്ച തട്ടിപ്പു തിരിച്ചറിഞ്ഞതാകട്ടെ, വൈകിട്ടും. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. പൊലീസിന്റെ വാട്‌സാപ് ഗ്രൂപ്പുകളിലും വൈകിട്ടോടെ ജാഗ്രതാ നിര്‍ദേശമെത്തി. 

+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നായിരുന്നു മിസ്ഡ് കോള്‍. ഇതു കണ്ടു തിരികെ വിളിച്ചവരുടെ ഫോണിലെ റീചാര്‍ജ് ബാലന്‍സ് കുത്തനെ താണു. മിസ്ഡ് കോള്‍ ഗൗനിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റന്‍ഡു ചെയ്തവര്‍ക്ക് ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു. ഇങ്ങോട്ടു വന്ന വിളി അറ്റന്‍ഡു ചെയ്തവര്‍ക്കും ഫോണില്‍ നിന്നു പണം നഷ്ടപ്പെട്ടതായി പൊലീസ് പറയുന്നു

സംശയകരമായ നമ്പറുകളില്‍ നിന്ന് ഒട്ടേറെ പേര്‍ക്കു കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുത്. ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com