കത്തുവ കേസ്: രഹസ്യ വിചാരണ നടത്തണമെന്ന് സുപ്രീംകോടതി 

കത്തുവയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രഹസ്യവിചാരണ നടത്തണമെന്ന് സുപ്രീംകോടതി
കത്തുവ കേസ്: രഹസ്യ വിചാരണ നടത്തണമെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി: കത്തുവയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രഹസ്യവിചാരണ നടത്തണമെന്ന് സുപ്രീംകോടതി. പ്രതികളെ കത്തുവ ജയിലില്‍ നിന്നും പഞ്ചാബിലുളള ഗുരുദാസ്പൂര്‍ ജയിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 

കേസില്‍ എട്ടു ആഴ്ചക്കുളളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജമ്മുകശ്മീര്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തണണം. കേസുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കണമെങ്കില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. 

2018 ജനുവരി 17നാണ് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്ന മാന്നു തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com