കുടംബപ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു വൈദികനെതിരെ ബലാത്സംഗക്കേസ്

കുടംബപ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു - ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു വൈദികനെതിരെ ബലാത്സംഗക്കേസ്
കുടംബപ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു; ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു വൈദികനെതിരെ ബലാത്സംഗക്കേസ്

കായംകുളം: ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റൊരു വൈദികനെതിരെ ബലാത്സംഗക്കേസ്  രജിസ്റ്റര്‍ ചെയ്തു. ഫാദര്‍ ബിനു ജോര്‍ജ്ജിനെതിരെയാണ് കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാവേലിക്കര സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്

കുടംബപ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാമാക്കിയെന്നും പൊലീസ് പറഞ്ഞു

നിരവധി വൈദികന്‍മാര്‍ക്കെതിരെ ഈയിടെയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യത്തിലേക്ക്  ഒര്‍ത്തഡോക്‌സ് സഭാനേതൃത്വം എത്തിയിരുന്നു. അതിനിടെയാണ് വീണ്ടും മറ്റൊരു വൈദികനെതിരെ പരാതി ഉയരുന്നത്. ലൈംഗീക ആരോപണം ഉയര്‍ന്ന തങ്ങളുടെ സഭയുടെ കീഴിലുള്ള അഞ്ച് വൈദികരെയാണ് അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ  സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ഭര്‍ത്താവ് രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്. സംഭവം സോഷ്യല്‍ മീഡിയിയിലടക്കം വന്‍ ചര്‍ച്ചയായത് സഭക്ക് മാനക്കേടുണ്ടാക്കി. തുടര്‍ന്ന് വിഷയത്തില്‍ സഭ നേതൃത്വം ഇടപെടുകയായിരുന്നു.

നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികരേയുമാണ് പള്ളിവികാരി സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്.വൈദികരുടെ അവിഹിത ബന്ധം വിവരിക്കുന്ന ഭര്‍ത്താവിന്റേതെന്ന തരത്തിലുള്ള ഓഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഭര്‍ത്താവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com