ബാങ്ക് ഗ്യാരന്റി ഇല്ലാത്ത കുട്ടികള്‍ക്ക പ്രവേശനം നിഷേധിച്ച കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കൊളേജ്, ഹൈക്കോടതി ഇടപെടല്‍; മാനേജ്‌മെന്റിന് തിരിച്ചടി

ബാങ്ക് ഗ്യാരന്റി ഇല്ലാത്ത കുട്ടികള്‍ക്ക പ്രവേശനം നിഷേധിച്ച കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കൊളേജ്, ഹൈക്കോടതി ഇടപെടല്‍- മാനേജ്‌മെന്റിന് തിരിച്ചടി
ബാങ്ക് ഗ്യാരന്റി ഇല്ലാത്ത കുട്ടികള്‍ക്ക പ്രവേശനം നിഷേധിച്ച കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കൊളേജ്, ഹൈക്കോടതി ഇടപെടല്‍; മാനേജ്‌മെന്റിന് തിരിച്ചടി

കൊല്ലം: മെഡിക്കല്‍ പ്രവേശനത്തിന് കൊളേജുകള്‍ ബാങ്ക് ഗ്യാരന്റി വാങ്ങരുതെന്ന് ഹൈക്കോടതി. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കൊളേജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇടക്കാല ഉത്തരവ് മാനേജ്‌മെന്റിന് തിരിച്ചടിയായി.

അതേസമയം ഇന്ന് ട്രാവന്‍കൂര്‍ മെഡിക്കല്‍ കൊളേജില്‍ അഡ്മിഷന് എത്തിയവര്‍ക്ക് പ്രവേശനം നല്‍കാന്‍ കൊളേജ് മാനേജ് മെന്റ് തയ്യാറായില്ല. 
ബാങ്ക് സെക്യൂരിറ്റിയില്ലാതെ അഡ്മിഷന്‍ നല്‍കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇതേതുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കൊളേജിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. 23ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്ന് കൊളേജ് അധികൃതര്‍ ആവശ്യപ്പെട്ടു

നീറ്റ് എന്‍ട്രന്‍സ് എഴുതി മെറിറ്റില്‍ വന്ന കുട്ടികളാണ് പ്രവേശനത്തിനായി എത്തിയത്. എന്നിട്ടും മാനേജ്‌മെന്റ് അധികൃതര്‍ പറയുന്നത് ബാങ്ക് ഗ്യാരന്റി വേണമെന്നാണ്.. എന്‍ട്രന്‍സ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിനകത്ത് അത്തരമൊരു ഗ്യാരന്റിയെ കുറിച്ച് പറയുന്നില്ല. ഈ കൊളേജില്‍ മാത്രമാണ് ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നുള്ളുവെന്നും ഒരു രക്ഷിതാവ് പറഞ്ഞു. ബാങ്ക് ഗ്യാരന്റി ഉണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അലോട്ടമെന്റ് നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞതായി രക്ഷിതാക്കള്‍ പറയുന്നു. 

പ്രവേശനസമയത്ത് അഡ്മിഷന്‍ ഫീസല്ലാതെ മറ്റൊരു തുകയും സ്വീകരിക്കരുതെന്ന്് എന്‍ട്രന്‍സ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാങ്ക് സെക്യൂരിറ്റിയുടെ കാര്യത്തിലും കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. എ്ന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് മാനേജ്‌മെന്റിന്റെ നിലപാട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com