വിവാഹമോതിരം അഭിമന്യൂ കുടുംബ സഹായ ഫണ്ടിലേക്ക് സംഭാവന നല്‍കി വീട്ടമ്മ 

മരടിലെ തട്ടാരിട്ട സുബൈറിന്റെ ഭാര്യ സജ്‌ന തന്റെ വിവാഹമോതിരം അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തതായി സിപിഎം നേതാവ് എം സ്വരാജ്
വിവാഹമോതിരം അഭിമന്യൂ കുടുംബ സഹായ ഫണ്ടിലേക്ക് സംഭാവന നല്‍കി വീട്ടമ്മ 

കൊച്ചി:  എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തര്‍ കൊല്ലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ കുടുംബത്തിന് സഹായ പ്രവാഹം. മരടിലെ തട്ടാരിട്ട സുബൈറിന്റെ ഭാര്യ സജ്‌ന തന്റെ വിവാഹമോതിരം അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തതായി സിപിഎം നേതാവ് എം സ്വരാജ് അറിയിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് സ്വരാജ് ഇക്കാര്യം അറിയിച്ചത്.

'പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ അരുംകൊല ചെയ്ത അഭിമന്യുവിന്റെ വാര്‍ത്തയറിഞ്ഞപ്പോള്‍ താന്‍ നിധിപോലെ സൂക്ഷിച്ചിരുന്ന വിവാഹമോതിരം ആ കുടുംബത്തെ സഹായിക്കാനായി സംഭാവന ചെയ്യാന്‍ സജ്‌ന തീരുമാനിക്കുകയായിരുന്നു. സുബൈറിന്റേയും സജ്‌നയുടെയും മകള്‍ അന്‍സിയയില്‍ നിന്നും ഞങ്ങള്‍ മോതിരം ഏറ്റുവാങ്ങി' - സ്വരാജ് കുറിച്ചു.

കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ പി പത്മനാഭന്‍ ഒരു ലക്ഷം രൂപയും പേരു വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് അഞ്ചുലക്ഷം രൂപയും സംഭാവനയായി നല്‍കിയിരുന്നു.ചലച്ചിത്ര ദമ്പതികളായ റിമ കല്ലിങ്കലും, ആഷിക് അബുവും ഒരു ലക്ഷം രൂപയാണ് അഭിമന്യൂ കുടുംബ സഹായനിധിയിലേക്ക് സംഭാവനയായി നല്‍കിയത്.

എം സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സമൂഹം ഏക മനസോടെ രംഗത്തിറങ്ങിക്കഴിഞ്ഞതിന്റെ വാര്‍ത്തകളാണെങ്ങും.

അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് മകനെ നഷ്ടമായപ്പോള്‍ ലക്ഷക്കണക്കിന് മാതാപിതാക്കള്‍ക്ക് അവന്‍ പ്രിയപുത്രനായി മാറി .

മരടിലെ തട്ടാരിട്ട സുബൈറിന്റെ ഭാര്യ സജ്‌ന തന്റെ വിവാഹമോതിരമാണ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ അരുംകൊല ചെയ്ത അഭിമന്യുവിന്റെ വാര്‍ത്തയറിഞ്ഞപ്പോള്‍ താന്‍ നിധിപോലെ സൂക്ഷിച്ചിരുന്ന വിവാഹമോതിരം ആ കുടുംബത്തെ സഹായിക്കാനായി സംഭാവന ചെയ്യാന്‍ സജ്‌ന തീരുമാനിക്കുകയായിരുന്നു. 
സുബൈറിന്റേയും സജ്‌നയുടെയും മകള്‍ അന്‍സിയയില്‍ നിന്നും ഞങ്ങള്‍ മോതിരം ഏറ്റുവാങ്ങി .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com