വീട്ടമ്മയുടെ വീട് ജപ്തിക്കെതിരെ പ്രതിഷേധം ശക്തം; നടപടികള്‍ തത്കാലം നിര്‍ത്തിവെച്ചു, ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി തോമസ് ഐസക്ക് 

കൊച്ചി ഇടപ്പളളിയില്‍ വീട്ടമ്മയുടെ വീട് ജപ്തി ചെയ്യുന്ന നടപടി തത്കാലം നിര്‍ത്തിവെച്ചു.
വീട്ടമ്മയുടെ വീട് ജപ്തിക്കെതിരെ പ്രതിഷേധം ശക്തം; നടപടികള്‍ തത്കാലം നിര്‍ത്തിവെച്ചു, ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി തോമസ് ഐസക്ക് 

കൊച്ചി:  കൊച്ചി ഇടപ്പളളിയില്‍ വീട്ടമ്മയുടെ വീട് ജപ്തി ചെയ്യുന്ന നടപടി തത്കാലം നിര്‍ത്തിവെച്ചു. വീട് ജപ്തി ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. സംഘര്‍ഷാവസ്ഥ മയപ്പെടുത്താന്‍ പൊലീസ് സ്ഥലത്ത് നിന്നും പിന്മാറി.

അതേസമയം വീട്ടമ്മ പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. നടപടികള്‍ നിര്‍ത്തിവെച്ച് ബാങ്ക് സര്‍ക്കാരുമായും ബന്ധപ്പെട്ടവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു. 

സാമാധാനമുണ്ടാക്കത്തവിധം ഹൈക്കോടതി ഇടപെടണമെന്ന് പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. പൊലീസ് ബലപ്രയോഗം നടത്തിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വീട് ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്യുന്ന വീട്ടമ്മയുടെ വീട്ടില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മണ്ണെണ്ണയൊഴിച്ച് ആത്മാഹുതിയ്ക്ക് ശ്രമിച്ചു. ഇടപ്പളളി സ്വദേശിനി പ്രീത ഷാജിയുടെ വീട് ജ്പ്തി ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഫയര്‍ഫോഴ്‌സ് സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് വലിയ ദുരന്തം ഒഴിവായി. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ജപ്തി നടപടി തടയാന്‍ ഹൈക്കോടതി ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം. 

ജ്പ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയ വിവരം അറിഞ്ഞ് വീട്ടമ്മയ്ക്ക് പിന്തുണയുമായി നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. എടുക്കാത്ത വായ്പയുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെയായിരുന്നു 365 ദിവസമായി പ്രീത സമരം നടത്തി വന്നത്. അതിനിടെയാണ് വീട് ജപ്തി ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

സുഹൃത്തിനായി രണ്ട് ലക്ഷം രൂപയുടെ ജാമ്യം നിന്നതല്ലാതെ ആരില്‍ നിന്നും താന്‍ വായ്പ എടുത്തിട്ടില്ലെന്ന് പ്രീത പറയുന്നു. ഭൂ മാഫിയക്കാരാണ് സംഘര്‍ഷത്തിന് പിന്നിലെന്നും വീട്ടമ്മ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്ന ബന്ധുവായ സാജനുവേണ്ടി വായ്പയെടുക്കാന്‍ ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെന്റ് കിടപ്പാടം ഈട് നല്‍കുകയും ചെയ്തു. എന്നാല്‍ ബാങ്കില്‍ സാജന്‍ തിരിച്ചടവ് മുടക്കിയതോടെ വന്‍ തുക കുടിശ്ശിക വന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ ഷാജി തയ്യാറായെങ്കിലും ത തകര്‍ന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്ഡിഎഫ്‌സി ബാങ്ക് അധികൃതര്‍ വന്‍തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയച്ചു. രണ്ടുലക്ഷം രൂപയുടെ വായ്പ 2.30 കോടിയായെന്നാണ് എച്ച്ഡിഎഫ്‌സി പറയുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com