വോട്ട് ചോദിച്ചെത്തി വീട്ടമ്മയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബിജെപി നേതാവിനെതിരെ കേസ്

വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം
വോട്ട് ചോദിച്ചെത്തി വീട്ടമ്മയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബിജെപി നേതാവിനെതിരെ കേസ്

കൊല്ലം:  വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി വീട്ടമ്മയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. കൊല്ലം പൂതക്കുളം സ്റ്റേഡിയം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന  അധ്യാപകനെതിരെയാണ് പരവൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്‌

വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് കേസെടുത്തത്. രണ്ട് കുട്ടികളുടെ അമ്മയാണ് പീഡനത്തിനിരയായത്. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ പരാതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com