മൂവാറ്റുപുഴ: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് ജാമ്യമില്ലാ അറസ്റ്റുവാറണ്ട്. കാറ്റാടി യന്ത്രം സ്ഥാപിച്ചുനല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലാണ് അറസ്റ്റുവാറണ്ട്.
40ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ വിസ്താരത്തിന് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. വാഴക്കുളം സ്വദേശികള്‍ നല്കിയ പരാതിയില്‍ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ