ഹോട്ടലിനു മുകളില്‍ മണ്‍തിട്ട ഇടിഞ്ഞുവീണു; യുവതി മണ്ണിനടിയില്‍ അകപ്പെട്ടത് ഒന്നരമണിക്കൂര്‍  

അടിമാലിയില്‍ ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടലിന്റെ മുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണ് യുവതി മണ്ണിനടിയില്‍പ്പെട്ടു
ഹോട്ടലിനു മുകളില്‍ മണ്‍തിട്ട ഇടിഞ്ഞുവീണു; യുവതി മണ്ണിനടിയില്‍ അകപ്പെട്ടത് ഒന്നരമണിക്കൂര്‍  

ഇടുക്കി: അടിമാലിയില്‍ ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടലിന്റെ മുകളിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണ് യുവതി മണ്ണിനടിയില്‍പ്പെട്ടു. ഹോട്ടല്‍ ജീവനക്കാരിയായ പ്രമീതയാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ഭിത്തിക്കും സ്ലാബിനുമിടയിലായി പ്രമീത കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പ്രമീതയെ രക്ഷപ്പെടുത്തിയത്. 

കടയിലെ മറ്റൊരു ജീവനക്കാരിയായ കുമാരി ജോര്‍ജ്ജും ഭക്ഷണം കഴിക്കാനെത്തിയ അഞ്ചുപേരും ഈ സമയം ഹോട്ടലിലുണ്ടായിരുന്നു. ഹോട്ടലിനോട് ചേര്‍ന്നുണ്ടായിരുന്ന ശുചിമുറിക്ക് മുകളിലേക്കാണ് മണ്‍തിട്ട ഇടിഞ്ഞുവീണത്. കാലിലേക്ക് സ്ലാബ് വീണതോടെ എഴുന്നേല്‍ക്കാന്‍ കഴിയാതെ പ്രമീത മണ്ണിനടിയില്‍പ്പെടുകയായിരുന്നു. പത്തടിയോളം ഉയരത്തിലാണ് മണ്ണ് വന്ന പതിച്ചത്. 

മൂന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഒന്നരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പ്രമീതയെ രക്ഷിക്കാനായത്. ശ്വാസതടസമുണ്ടായിരുന്നതിനാല്‍ അവശ്യനിലയിലായിരുന്ന പ്രമീതയെ മണ്ണ് നീക്കംചെയ്തുടനെ ഡോക്ടറെത്തി പരിശോധിച്ചു. ഇതിനുശേഷമാണ് സ്ലാബ് നീക്കി പുറത്തെടുത്തത്. പ്രമീതയെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. സ്ഥിതി ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com