ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ഉടന്‍ 
ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

കൊച്ചി: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ദില്ലി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്.


ബലാത്സംഗക്കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ വൈദികര്‍ക്കെതിരെ ബലാത്സംഗ കേസ് നിലനില്‍ക്കും. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് കോടതിയുടെ നീരീക്ഷണം. സര്‍ക്കാര്‍ മുന്നോട്ട് വെച്ചവാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ്് ചെയ്യാനുള്ള തെളിവുകള്‍ എല്ലാം ലഭിച്ചിരുന്നതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ജാ്മ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.


അതേസമയം വൈദികര്‍ ഇന്ന് കീഴടങ്ങാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു.  തിരുവല്ല െ്രെകംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെയോ ആവും കീഴടങ്ങിയേക്കുമെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com