പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തില്‍ കേന്ദ്രം; കേരള പൊലീസ് വിവരങ്ങള്‍ കൈമാറി

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തില്‍ കേന്ദ്രം; കേരള പൊലീസ് വിവരങ്ങള്‍ കൈമാറി

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപടി എടുത്തിരുന്നു എങ്കിലും കേരളത്തിന്റെ എതിരിപ്പിനെ തുടര്‍ന്ന് നടപടി എങ്ങുമെത്താതെ പോവുകയായിരുന്നു

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണ്ടും സജീവമാകുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നടപടി എടുത്തിരുന്നു എങ്കിലും കേരളത്തിന്റെ എതിരിപ്പിനെ തുടര്‍ന്ന് നടപടി എങ്ങുമെത്താതെ പോവുകയായിരുന്നു. 

എന്നാല്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം വീണ്ടും സജീവമായിരിക്കുന്നു എന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ അവലോകന ഓഡിയോ കോണ്‍ഫറന്‍സിലൂടെ ചോദിച്ചറിഞ്ഞിരുന്നു. 

ഇത് അടിസ്ഥാനമാക്കിയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന വിഷയത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നത്. അഭിമന്യുവിന്റെ കൊലപാതകം, കൊല്ലം പുത്തൂരില്‍ സൈനീകന്റെ വീട് ആക്രമിച്ച സംഭവം, ആര്‍എസ്എസ്-സിപിഎം ആക്രമണം ഉണ്ടാകുന്നതിന് വേണ്ടി ചവറയില്‍ സിപിഎം കൊടിമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ബിജെപി കൊടികെട്ടിയ സംഭവം എന്നിവയെല്ലാം കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

കേരള പൊലീസില്‍ തന്നെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പച്ചവെളിച്ചം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ചും, വര്‍ഗീയത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇരുന്നൂറിലേറെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളെ കുറിച്ചും പൊലീസ്  ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com